|    Apr 26 Wed, 2017 11:35 am
FLASH NEWS

10ാം ദിനത്തിലും പ്രതിസന്ധി തീര്‍ന്നില്ല; നീണ്ടനിര തുടരുന്നു

Published : 19th November 2016 | Posted By: SMR

കോഴിക്കോട്: നോട്ട് മാറിക്കിട്ടാന്‍ പത്താംദിനത്തിലും ജനം നെട്ടോട്ടമോടി. കിട്ടിയ 2000ത്തിന്റെ ഒറ്റ നോട്ട് മാറിക്കിട്ടാനുള്ള പ്രയാസവും ജനത്തെ അസ്വസ്ഥരാക്കി. പുതിയ രണ്ടായിരം രൂപയ്ക്ക് നഗരത്തിലെ പല പ്രധാന സ്വകാര്യആശുപത്രികളും ചില്ലറ നല്‍കാതെ ബാക്കി സംഖ്യ തങ്ങളുടെ അക്കൗണ്ടില്‍ വരവുവച്ച് സ്ലിപ്പ് നല്‍കുകയാണെന്ന് പരാതിയുണ്ട്. മറ്റു ജില്ലകളില്‍ നിന്നെല്ലാം ചികില്‍സക്കെത്തുന്നവര്‍ ബാക്കിവരുന്ന സംഖ്യ തിരിച്ചുവാങ്ങാനായി ആശുപത്രികളിലെത്തേണ്ടുന്ന അവസ്ഥയാണിപ്പോള്‍. കറന്റ് അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്ക് ബാങ്കുകളില്‍ നിന്ന് ധാരാളം ചില്ലറ നല്‍കുന്നുണ്ടെങ്കിലും സേവിങ്‌സ് അക്കൗണ്ടുകാരെ പരിഗണിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day