thrissur local

10ാമത് ഭരത് പി ജെ ആന്റണി സ്മാരക പുരസ്‌കാരം മച്ചാട്ട് വാസന്തിക്ക് സമ്മാനിച്ചു

തൃശൂര്‍: വിപ്ലവബോധമുള്ള ഭരത് പി.ജെ ആന്റണിയുടെ പേരിലുള്ള അവാര്‍ഡ് മച്ചാട് വാസന്തിക്ക് സമ്മാനിക്കാന്‍ കഴിഞ്ഞത് തൃശൂരിന്റെ സാംസ്‌കാരികപൈതൃകത്തിന് അഭിമാനാര്‍ഹമാണെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍.
പത്താമത് ഭരത് പി ജെ ആന്റണി സ്മാരക ദേശീയ ഡോക്യു-ഫിലിംഫെസ്റ്റ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ഭരത് പി ജെ ആന്റണി സ്മാരക അഭിനയപ്രതിഭാപുരസ്‌കാരം മച്ചാട് വാസന്തിക്ക് സമര്‍പ്പിച്ചു.
കവി ഡോ.സി രാവുണ്ണി അധ്യക്ഷത വഹിച്ചു. സിനിആര്‍ട്ടിസ്റ്റ് ജയരാജ് വാര്യര്‍ മുഖ്യാതിഥിയായി. സംവിധായകന്‍ പ്രിയനന്ദനന്‍ മച്ചാട് വാസന്തിയെ പൊന്നാട അണിയിച്ച് ആദരിച്ചു. രക്ഷാധികാരി ബിന്നി ഇമ്മട്ടി കാഷ് അവാര്‍ഡ് സമര്‍പ്പിച്ചു. ജനറല്‍ കണ്‍വീനര്‍ ചാക്കോ ഡി അന്തിക്കാട്, കേളി എഡിറ്റര്‍ ഭാനു പ്രകാശ്, മേള പ്രമാണി പെരുവനം സതീശന്‍ മാരാര്‍, പ്രഫ.ടി എ ഉഷകുമാരി, സംവിധായകന്‍ ഷൈജു അന്തിക്കാട്, ഡോ.പി ഗീത, സംഗീത അധ്യാപിക അസി.പ്രഫ.ശ്രീജ കെടി, ശില്‍പി മണികണ്ഠന്‍ കിഴക്കൂട്ട്, സംവിധായകന്‍ ഗഫൂര്‍ അഭിനയ, ജോഫിന്‍ മണിമല, പ്രസാദ് നവരശ്മി, അഡ്വ.കെ ആര്‍ അജിത്ബാബു, ജോയ് പ്ലാശ്ശേരി, സേവ്യര്‍ ചിറയത്ത് സംസാരിച്ചു. ഭരത് പി.ജെ. സ്മാരക ദേശീയ നാടകരചന, ഡോക്യുമെന്ററി & ഷോര്‍ട്ട്ഫിലിം അവാര്‍ഡുകളും, മനോധര്‍മ്മാഭിനയമല്‍സര അവാര്‍ഡുകളും സമ്മാനിച്ചു. കേരളത്തിലെ 18-ഓളം കലാസമിതികളും ഗ്രൂപ്പുകളും അവാര്‍ഡ് ജേതാവ് മച്ചാട് വാസന്തിയെ ആദരിച്ചു. തുടര്‍ന്ന് പാര്‍ട്ട്-ഒഎന്‍ഒ ഫിലിംസിന്റെ “”സഹയാത്രികര്‍’’നാടകവും അരങ്ങേറി.
Next Story

RELATED STORIES

Share it