|    Dec 11 Tue, 2018 5:57 pm
FLASH NEWS
Home   >  In Video   >  

അമ്മയുടെ കൈയില്‍ നിന്ന് റെയില്‍വേ ട്രാക്കില്‍ വീണ ഒരു വയസുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ കാണാം

Published : 21st November 2018 | Posted By: mtp rafeek

ലഖ്‌നോ: റെയില്‍വേ ട്രാക്കിലേക്ക് വീണ ഒരു വയസുകാരിയുടെ മുകളിലൂടെ ട്രെയിന്‍ കടന്നു പോയപ്പോള്‍ ആരും ഇങ്ങിനെയൊരു രക്ഷപ്പെടല്‍ പ്രതീക്ഷിച്ചിരുന്നില്ല. ഒരു ദുരന്തം പ്രതീക്ഷിച്ചിരുന്ന അമ്മയുടെയും ബന്ധുക്കുകളുടെയും യാത്രക്കാരുടെയും മുന്നിലേക്ക് ഒരു നിറപുഞ്ചിരിയായി അവള്‍ മടങ്ങി വന്നു.

ഉത്തര്‍പ്രദേശിലെ മാത്തുറ ജങ്ഷനിലാണ് ഒരേ സമയം നടുക്കവും ആശ്വാസവും സൃഷ്ടിച്ച സംഭവം. ആഗ്ര വഴി വിശാഖ പട്ടണത്തേക്ക് പോവുന്ന സമത എക്‌സ്പ്രസില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് കൈയിലുണ്ടായിരുന്ന കുഞ്ഞ് ട്രാക്കുകള്‍ക്കിടയിലേക്ക് വീണത്. തൊട്ടടുത്ത നിമിഷം തന്നെ ട്രെയില്‍ കുഞ്ഞിന് മുകളിലൂടെ കടന്നു പോവുകയായിരുന്നു.

എന്നാല്‍, കൃത്യമായി ട്രാക്കുകള്‍ക്കിടയില്‍ കിടക്കുകയായിരുന്ന കുഞ്ഞിന് ഒരു പോറല്‍പോലുമേറ്റില്ല. ട്രെയിന്‍ കടന്നു പോയ ഉടനെ യാത്രക്കാരിലൊരാള്‍ ട്രാക്കിലേക്ക് ചാടിയിറങ്ങി കുഞ്ഞിനെ എടുത്ത് അമ്മയെ ഏല്‍പ്പിച്ചു. ഒരു നിമഷത്തേക്ക് ശ്വാസം നിലച്ചു പോയ അമ്മയുടെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി വിരിഞ്ഞതപ്പോഴായിരുന്നു.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss