palakkad local

1.81 കോടിയുടെ വജ്രാഭരണങ്ങള്‍ പിടികൂടി

പാലക്കാട്: തമിഴ്‌നാട്ടില്‍നിന്ന് നികുതി വെട്ടിച്ചു— കടത്തുകയായിരുന്ന 1.81 കോടിരൂപ വിലമതിക്കുന്ന വജ്രാഭരണങ്ങള്‍ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. തൃശൂര്‍ കേരളവര്‍മ കോളജിനു സമീപം താമസിക്കുന്ന സനോജ്(34), കുരിയച്ചിറ ശബരീഷ്(34)എന്നിവരെ കസ്റ്റഡിയിലെടുത്തു.
തൃശൂരില്‍നിന്ന് ഈരാറ്റുപേട്ടയിലേക്കുപോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്നാണ് ആഭരണം— പിടികൂടിയത്. വാളയാര്‍ ടോള്‍ പ്ലാസയ്ക്കുസമീപം വെള്ളിയാഴ്ച രാത്രി 10ന് വാഹനപരിശോധനയ്ക്കിടെയാണ് എക്‌സൈസ് സംഘം പിടി—കൂടിയത്. രണ്ട്‌പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂരിലെ ജ്വാല ജ്വല്ലറിക്ക് കൊടുക്കാനെന്ന വ്യാജേനയാണ് ആഭരണങ്ങള്‍ കടത്തിയതെന്നാണ്പ്രതികള്‍ പറയുന്നത്.
എന്നാല്‍, ഈ പേര് വ്യാജമാണെന്നാണ് എക്‌സൈസ് സംഘത്തിന്റെ നിഗമനം. ആഭരണങ്ങള്‍ക്ക് 18ലക്ഷം രൂപ നികുതി അടക്കേണ്ടിവരും. പ്രതികളേയും ആഭരണങ്ങളും വില്‍പ്പനികുതി വിഭാഗത്തിനു— കൈമാറി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ വി മുരളീധരന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ എ ഷൗക്കത്തലി, ആര്‍ സുരേഷ്, സി ശെന്തില്‍കുമാര്‍, ആര്‍ റിനേഷ്, ലോതര്‍ എല്‍ പെരേര, സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ എം സജീഷ്, ഡ്രൈവര്‍മാരായ സത്താര്‍, തോമസ് എന്നിവരാണ് പരിശോധനയ്ക്കു— നേതൃത്വം നല്‍കിയത്.
Next Story

RELATED STORIES

Share it