kannur local

1.4 കോടിയുടെ പ്രവൃത്തികള്‍ക്ക് അനുമതി

കോഴിക്കോട്: പൂനൂര്‍ പുഴക്ക് കുറുകെ പടനിലത്ത് ചെക്ക് ഡാം നിര്‍മിക്കാന്‍ 90 ലക്ഷം രൂപയുടെയും ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂര്‍ ലിഫ്റ്റ് ഇരിഗേഷന്‍ വിപുലീകരണത്തിന് 50 ലക്ഷം രൂപയുടെയും പ്രവൃത്തികള്‍ക്ക് നടപടിയായതായി പി ടി എ റഹീം എംഎല്‍എ അറിയിച്ചു. പൂനൂര്‍ പുഴക്ക് ഉണ്ടോടിക്കടവില്‍ എംഎല്‍എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 95 ലക്ഷം രൂപയുടെ ചെക്ക് ഡാം പ്രവൃത്തി നടന്നുവരികയാണ്. പടനിലം ചെക്ക് ഡാം കൂടി പൂര്‍ത്തീകരിക്കുന്നതോടെ ഈ ഭാഗത്ത് വേനല്‍ക്കാലത്ത് അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവും.
കാര്‍ഷിക മേഖലയായ വെള്ളന്നൂരില്‍ നിലവിലുള്ള ലിഫ്റ്റ് ഇരിഗേഷന്‍ പദ്ധതി 120 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് ഉപയോഗിച്ചുവരുന്നു. ഈ പദ്ധതിയുടെ നവീകരണത്തിനും സങ്കേതം ഭാഗത്തേക്ക് 270 മീറ്റര്‍നീളത്തില്‍ കനാല്‍ ദീര്‍ഘിപ്പിക്കുന്നതിനുമാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ച 50 ലക്ഷം ഉപയോഗപ്പെടുത്തുന്നതെന്നും എംഎല്‍എ അറിയിച്ചു.
Next Story

RELATED STORIES

Share it