|    Apr 27 Fri, 2018 6:31 am
FLASH NEWS

1.25 ലക്ഷം കുടുംബങ്ങളില്‍ കുടിവെള്ള ക്ഷാമം

Published : 4th November 2016 | Posted By: SMR

കണ്ണൂര്‍: ജില്ലയിലെ 1.25 ലക്ഷത്തോ ളം കുടുംബങ്ങള്‍ കുടിവെള്ളക്ഷാമം നേരിടുന്നതായി കണ്ടെത്തല്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് ശേഖരിച്ച സ്ഥിതിവിവരക്കണക്കിലാണു കണ്ടെ ത്തല്‍. ഇതിനുപുറമെ ഇക്കുറി കാലവര്‍ഷം ചതിച്ചതോടെ കന ത്ത വരള്‍ച്ചയാണു ജില്ലയെ കാത്തിരിക്കുന്നതെന്ന മുന്നറിയി പ്പും അധികൃതര്‍ നല്‍കുന്നു. ഇക്കാര്യം മുന്‍കൂട്ടിക്കണ്ട് മഴവെള്ള സംരക്ഷണത്തിന് ജന പങ്കാളിത്തത്തോടെ വിപുലമായ പരിപാടികള്‍ക്ക് ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും തയ്യാറെടുക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും നേതൃത്വത്തില്‍ ജലസംരക്ഷണ-ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. ഇതിനായി ഈമാസം ഏഴിന് രാവിലെ 10.30ന് േമയര്‍, ജില്ലാ പഞ്ചായത്ത് അംഗ ങ്ങള്‍, ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍, കുടുംബശ്രീ സിഡിഎസ്  ചെയര്‍പേഴ്‌സണ്‍മാര്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, കോളജ് എന്‍എസ്എസ് വിഭാഗങ്ങള്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചാ യത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയവരുടെ യോഗം ചേരും. ഓരോ പ്രദേശത്തും മഴവെള്ളം ശേഖരിക്കാനും സംരക്ഷിക്കാനും ആവശ്യമായ പ്രവര്‍ത്തന പദ്ധതികള്‍ യോഗത്തില്‍ തീരുമാനിക്കും. ഇതിനായി ജല അതോറിറ്റി, ജലസേചന വകുപ്പ്, ഭൂഗര്‍ഭ ജലവകുപ്പ്, കൃഷി വകുപ്പ്, ദാരിദ്ര്യലഘൂകരണ വിഭാഗം എന്നിവ പ്രത്യേക പ്രായോഗിക പ്രവര്‍ത്തന പരിപാടികള്‍ തയ്യാറാക്കും.  പാടശേഖര സമിതി ഭാരവാഹികള്‍, തൊഴിലുറപ്പ് പദ്ധതി ചുമതലയുള്ള ഗ്രാമപ്പഞ്ചായത്ത് അസി. സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം ഏഴിന് രാവിലെ 12നു ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പുഴ, തോട്, ജലാശയങ്ങള്‍ എന്നിവയുടെ നവീകരണം, ഉപയോഗിക്കുന്നതും അല്ലാത്തവയുമായ കിണര്‍ റീച്ചാര്‍ജിങ്, മഴക്കുഴി നിര്‍മാണം, തടയണയും മണ്‍കയ്യാലയും നിര്‍മിക്കല്‍, വിസിബികളുടെയും ചെക്ക്ഡാമുകളുടെ യും അടിയന്തര അറ്റകുറ്റപ്പണി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപനങ്ങളുടെ യും ജനങ്ങളുടെയും പങ്കാളിത്തത്തോടെ ചെയ്യും. സമയബന്ധിതമായി ഇവ നിര്‍വഹിക്കാ ന്‍ പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കി നല്‍കും. സാധ്യമാവുന്ന സ്ഥലങ്ങളി ലെ ല്ലാം വ്യാപകമായി മഴവെള്ള സംഭരണികള്‍ നിര്‍മിക്കാനും നടപടിയുണ്ടാവും. ഇതോടൊപ്പം ജനങ്ങളില്‍ ജലസംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും വരള്‍ച്ച നേരിടാന്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും ശക്ത മായ ബോധവല്‍ക്കരണത്തി നും പദ്ധതി ലക്ഷ്യമിടുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓ ഫിസര്‍ ഇ കെ പത്മനാഭന്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss