|    Jul 21 Sat, 2018 12:07 am
FLASH NEWS
Home   >  Todays Paper  >  page 7  >  

1.25 കോടി പുതിയ ആദായനികുതി ദാതാക്കളെ ചേര്‍ക്കുന്നു

Published : 29th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 1.25 കോടി പുതിയ ആദായനികുതി ദാതാക്കളെ കൂട്ടിച്ചേര്‍ക്കാനൊരുങ്ങി ആദായനികുതി വകുപ്പ്. രാജ്യത്തെ നികുതി വരുമാനം വിപുലമാക്കുന്നതിന്റെ ഭാഗമായാണിത്. ആദായനികുതി വകുപ്പിനു വേണ്ടി നയപരിപാടികള്‍ തീരുമാനിക്കുന്ന കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിന്റെ (സിബിഡിടി) നിര്‍ദേശപ്രകാരമാണ് പുതിയ നടപടി. മുന്‍വര്‍ഷങ്ങളില്‍ ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാത്ത, എന്നാല്‍ നിയമപ്രകാരം ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ ബാധ്യസ്ഥരായവരെയാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതില്‍ ഉള്‍പ്പെടുത്തുക. ഹൈദരാബാദ്, പൂനെ മേഖലകളിലെ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ യഥാക്രമം 12.8 ലക്ഷം, 11.8 ലക്ഷം എന്നിങ്ങനെയാണ് പുതിയ ദാതാക്കളെ ചേര്‍ക്കേണ്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss