|    Mar 23 Thu, 2017 10:00 pm
FLASH NEWS

1.05 കോടിയുടെ മൊബൈല്‍ ഫോണുകളും 20 ലക്ഷവുമായി ഗുജറാത്ത് സ്വദേശികള്‍ മുങ്ങിയതായി പരാതി

Published : 4th July 2016 | Posted By: SMR

കാസര്‍കോട്: ദുബയില്‍ കാസര്‍കോട് സ്വദേശിയുടെ കടയില്‍ നിന്ന് 1.05 കോടി രൂപയുടെ മൊബൈല്‍ ഫോണുകളും 20 ലക്ഷം രൂപയും വാങ്ങി ഗുജറാത്ത് സ്വദേശികള്‍ മുങ്ങിയതായി പരാതി. ദുബയില്‍ വ്യാപാരിയായ ചെമനാട് ആലിച്ചേരി ഹൗസിലെ അബ്ദുല്‍ റഷീദാ(39)ണ് കബളിപ്പിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗുജറാത്ത് നര്‍പുര നൂര്‍ഹാനി മഹല്ലയിലെ ടിന്‍വാല മുഹമ്മദി അബ്ദുല്‍ ഹുസയ്ന്‍(45), ഗുജറാത്ത് ദഹൂദ് ബുഷാനി മഹല്ല ശല്ലവാല സ്ട്രീറ്റിലെ സിറാജ് ഹക്കീമുദ്ദീന്‍ പട്‌വാല എന്നിവര്‍ക്കെതിരെ കാസര്‍കോട് പോലിസ് കേസെടുത്തു. റഷീദ് കാസര്‍കോട് ജില്ലാ പോലിസ് മേധാവി തോംസണ്‍ ജോസിന് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
ദുബയില്‍ വ്യാപാരിയായ റഷീദിനെ സമീപിച്ച് മൊബൈല്‍ ഫോണ്‍ വ്യാപാരം തുടങ്ങാമെന്ന് പറഞ്ഞ് ഇവര്‍ ആദ്യം 20 ലക്ഷം രൂപ കൈപ്പറ്റുകയും സിറാജും സഹോദരനും പാര്‍ട്ണര്‍ഷിപ്പായി നടത്തുന്ന മൊബൈ ല്‍ ഷോപ്പില്‍ നിന്ന് ഗുജറാത്തിലേക്ക് 1.05 കോടി രൂപയുടെ മൊബൈല്‍ ഫോണുകള്‍ വാങ്ങുകയും ഈടായി ചെക്ക് നല്‍കുകയും ചെയ്തിരുന്നു. പിന്നീടാണ് ചെക്ക് വണ്ടിച്ചെക്കാണെന്ന് തിരിച്ചറിയുകയും കബളിപ്പിക്കപ്പെട്ടതായും മനസ്സിലായത്. പ്രതികള്‍ക്കായി കാസര്‍കോട് പോലിസ് ഗുജറാത്ത് പോലിസുമായി ബന്ധപ്പെട്ട് വരികയാണ്.

(Visited 60 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക