|    May 28 Sun, 2017 5:58 pm
FLASH NEWS

1-എംഡിബി അഴിമതി ആരോപണം: മലേസ്യന്‍ പ്രധാനമന്ത്രി സമ്മര്‍ദ്ദത്തില്‍

Published : 22nd July 2016 | Posted By: SMR

ക്വാലാലംപൂര്‍: മലേസ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 1-എംഡിബി നിക്ഷേപക സ്ഥാപനത്തിന്റെ പേരിലുള്ള 100 കോടി ഡോളര്‍ തുക പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് യുഎസ് സര്‍ക്കാരിന്റെ ഹരജി.
ഔദ്യോഗിക ഫണ്ടായ 1-എംഡിബി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇതിലൂടെ രാജ്യത്തെ ജനങ്ങളെ നജീബ് പറ്റിച്ചതായും യുഎസ് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. സിങ്കപ്പൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎസ് എന്നിവിടങ്ങളിലെ ബാങ്കുകള്‍ വഴിയാണ് നജീബ് പണം തിരിമറി നടത്തിയത്. ആഡംബര വസ്തുക്കള്‍ വാങ്ങുന്നതിനും ജെറ്റ് വിമാനം വാങ്ങുന്നതിനും നജീബ് ഈ തുക ഉപയോഗിച്ചു. ആരോപണം ശക്തമായ സാഹചര്യത്തില്‍ മലേസ്യയില്‍ നജീബ് രാജിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നു. പ്രധാനമന്ത്രിയെ പുറത്താക്കുന്നതിനായി ഹിതപരിശോധന നടത്തണമെന്ന് മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day