|    Dec 11 Sun, 2016 1:32 pm
FLASH NEWS

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണയുവാവിനെ കാണാതായി

Published : 14th November 2016 | Posted By: SMR

വൈക്കം: വിനോദ യാത്രക്കിടെ ഹൗസ്‌ബോട്ടില്‍ നിന്ന് വേമ്പനാട് കായലില്‍ വീണ് യുവാവിനെ കാണാതായി. ചങ്ങനാശ്ശേരി കുരിശുമൂട് പാലപ്പറമ്പില്‍ ജിജോ ജോസി(30)നെയാണ് കാണാതായത്. തണ്ണീര്‍മുക്കം ബണ്ടിന് സമീപം ഇന്നലെ വൈകുന്നേരം 4.30നാണ് അപകടം നടന്നത്. സുഹൃത്തുകളോടൊത്ത് ഹൗസ്‌ബോട്ടില്‍ വിനോദയാത്ര നടത്തുന്നിതിനിടെ ബോട്ടില്‍ നിന്ന് കായലിലേക്ക് വീഴുകയായിരുന്നു. രാത്രി വൈകിയും വൈക്കത്ത് നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘം കായലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ബണ്ടിന്റെ ഭാഗത്ത് കായലില്‍ ആഴം വളരെ കൂടുതലും, ശക്തമായ ഒഴുക്കുമാണ്. ഇത് തിരച്ചിലിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക