|    Dec 11 Sun, 2016 3:52 am

ഹൗസിങ് ബോര്‍ഡ് കോളനിയില്‍ വ്യാപാര കെട്ടിടസമുച്ചയത്തിന് രൂപരേഖയായി

Published : 15th November 2016 | Posted By: SMR

ചാലക്കുടി: ഹൗസിങ് ബോര്‍ഡ് കോളനിയില്‍ അഞ്ചുനില കെട്ടിടസമുച്ചയത്തിന്‍ രൂപരേഖയായി. കെട്ടിട നിര്‍മാണം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഹൗസിങ് ബോര്‍ഡ് സെക്രട്ടറി സതീഷ് കുമാര്‍ അറിയിച്ചു. ബിഡി ദേവസ്സി എംഎല്‍എയുടെ നിര്‍ദേശപ്രകാരം നിര്‍ദ്ദിഷ്ട സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. പതിനയ്യായിരം സ്‌ക്വയര്‍ ഫീറ്റ് വീതം വിസ്തീര്‍ണമുള്ള അഞ്ച് നിലകളിലായാണ് വ്യാപാര സമുച്ചയം നിര്‍മിക്കുന്നത്. മൂന്ന് നിലകളില്‍ ഷോപ്പിങ് കോപ്ലക്‌സും, നാലാമത്തെ നിലയില്‍ ശീതീകരിച്ച മുറികളോടു കൂടിയ ഗസ്റ്റ് ഹൗസും അഞ്ചാമത്തെ നിലയില്‍ കണ്‍വെന്‍ഷന്‍ സെന്ററുമായാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. പൊതുജന പങ്കാളിത്വത്തോടെയാണ് വ്യാപാര കെട്ടിട സമുച്ചയം നിര്‍മിക്കുന്നത്. ഹൗസിങ് ബോര്‍ഡില്‍ നിര്‍മാണത്തിലിരിക്കുന്ന ഹോസ്റ്റലും ബോര്‍ഡ് സെക്രട്ടറി സതീഷ് കുമാറും ചീഫ് എന്‍ജിനീയര്‍ രാജീവ് കരിയിലും സന്ദര്‍ശിച്ച് വിലയിരുത്തി. ഹോസ്റ്റലിന്റെ ഉദ്ഘാടനം ഡിസംബര്‍ ആദ്യവാരത്തില്‍ നടത്തുമെന്നും അലോട്ടികള്‍ക്ക് തീറാധാരം ലഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഇവര്‍ അറിയിച്ചു. ബിഡി ദേവസ്സി എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍, വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പന്‍, വാര്‍ഡ് കൗ ണ്‍സിലര്‍ വിജെ ജോജി, നഗരസഭകൗണ്‍സിലര്‍ യുവി മാര്‍ട്ടിന്‍, അലോട്ടീസ് അസോസിയേഷന്‍ ഭാരവാഹികളായ സിഎം അനന്ദന്‍, ജോഷി പാണ്ടാരി, എംഡി ഷിജു സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക