|    Dec 6 Tue, 2016 11:24 pm
FLASH NEWS

ഹോപ് പ്ലാന്റേഷന്‍ കേസ്: ഉമ്മന്‍ചാണ്ടിക്കും അടൂര്‍പ്രകാശിനും പങ്കില്ല: വിജിലന്‍സ് ത്വരിതാന്വേഷണ റിപോര്‍ട്ട്

Published : 25th November 2016 | Posted By: SMR

മൂവാറ്റുപുഴ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍മന്ത്രി അടൂര്‍ പ്രകാശിനും ഹോപ് പ്ലാന്റേഷന്‍ കേസില്‍ പങ്കില്ലെന്ന ത്വരിതാന്വേഷണ റിപോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്തു.
മുന്‍മുഖ്യമന്ത്രിയും കൂട്ടരും ചേര്‍ന്ന് ഗൂഢാലോചന നടത്തി 708.42 ഏക്കര്‍ ഭൂമി ഹോപ് പ്ലാന്റേഷനും മറ്റും നല്‍കിയെന്നാണ് കേസ്. പ്ലാന്റേഷന്‍ മാനേജിങ് ഡയറക്ടര്‍മാരുടെ സ്വാധീനത്തില്‍പ്പെട്ട് ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കില്‍പ്പെട്ട ഏലപ്പാറ, പീരുമേട് വില്ലേജുകളിലെ 1000 ഏക്കര്‍ മിച്ചഭൂമിയില്‍ നിന്ന് 708.42 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഭൂപരിഷ്‌കരണനിയമത്തില്‍ ഇളവുനല്‍കി പതിച്ചുനല്‍കുകയും ഇതിനോടു ചേര്‍ന്നുള്ള 125 ഏക്കറോളം മിച്ചഭൂമി നിയമവിരുദ്ധമായി രേഖകളില്ലാതെ കൈവശംവയ്ക്കാന്‍ അനുമതി നല്‍കുകയും ചെയ്തുവെന്നാണ് കേസ്. ഇന്നലെ കോടതിമുമ്പാകെ സമര്‍പ്പിച്ച റിപോര്‍ട്ടിനെക്കുറിച്ചുള്ള വിശദമായ വാദം ഈമാസം 30ന് നടക്കും. കൊച്ചി സ്വദേശി ഗിരീഷ് ബാബുവാണു ഹരജിക്കാരന്‍.
ഹോപ് പ്ലാന്റേഷന്‍ കേസില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തയ്യാറാക്കിയ ക്യാബിനറ്റ് നോട്ടിലും റിപോര്‍ട്ടിലും തെറ്റായ വിവരങ്ങള്‍ ചേര്‍ത്തതാണു സര്‍ക്കാരിന്റെ 557.42 ഏക്കര്‍ ഭൂമി ബഥേല്‍ പ്ലാന്റേഷന്‍ ഉടമയായ തോമസ് മാത്യുവിന് ലഭിക്കാന്‍ ഇടയാക്കിയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. 2016 ഫെബ്രുവരിയില്‍ കാബിനറ്റ് എടുത്ത തീരുമാനം രണ്ടുമാസത്തിനുശേഷം റദ്ദ് ചെയ്തതുമൂലം സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. അതേസമയം ഹോപ് പ്ലാന്റേഷന്‍ 167 ഏക്കര്‍ ഭൂമി 74 ആധാരങ്ങളിലൂടെ ഒട്ടനവധി പേര്‍ക്ക് നല്‍കി കമ്പനി 239,97,900 രൂപ (രണ്ടുകോടി 40ലക്ഷം)യുടെ നേട്ടമുണ്ടാക്കിയതായും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day