|    Dec 3 Sat, 2016 7:08 pm
FLASH NEWS

ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

Published : 16th November 2016 | Posted By: SMR

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ കൊല്ലങ്കാവ് രേഷ്മ ഹോട്ടല്‍, കുശലം ഫാമിലി റസ്റ്റോറന്റ്, ജില്ലാ ആശുപത്രിക്ക് മുന്‍വശമുള്ള ശ്യാം ഹോട്ടല്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പിച്ചു. ഓടയിലേക്കു മലിനജലം ഒഴുക്കിവിടുന്നതായി കണ്ടെത്തിയ ഹോട്ടലുകളുടെ പ്രവര്‍ത്തനം മതിയായ മാലിന്യസംസ്‌കരണ സംവിധാനം ഒരുക്കുന്നതുവരെയാണു നിര്‍ത്തി വയപിച്ചത്. രേഷ്മ ഹോട്ടലില്‍ നിന്നു പഴകിയ അരിമാവും ശ്യാം ഹോട്ടലില്‍ നിന്നു പഴകിയ മീന്‍കറിയും പിടിച്ചെടുത്തു.പതിനൊന്നാംകല്ലിലെ ന്യൂ ഹയാത്ത് ഹോട്ടലില്‍ നിന്നു നിരവധി തവണ ഉപയോഗിച്ച എണ്ണയും പഴകുറ്റി ദേവി ഹോട്ടലില്‍ നിന്നു പഴകിയ മീന്‍കറിയും പഴകുറ്റി വിഎസ് ഫാസ്റ്റ്ഫുഡില്‍ നിന്നു പഴകിയ കേക്ക്, പഴംപൊരി, ഉള്ളിവട എന്നിവയും വാളിക്കോട് ബിസ്മി ഹോട്ടലില്‍ നിന്നു പുഴുങ്ങിയ മുട്ടയും വാളിക്കോട് മലബാര്‍ തട്ടുകടയില്‍ നിന്നു പഴകിയ എണ്ണയും വാളിക്കോട് കോട്ടൂരാന്‍ ബേക്കറിയില്‍ നിന്നു ന്യൂസ് പേപ്പറില്‍ സൂക്ഷിച്ച എണ്ണ പലഹാരങ്ങളും പിടിച്ചെടുത്തു. പരിശോധനയ്ക്കു നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ഉഷാകരന്‍, രണ്ടാം ഗ്രേഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിജു പി വി, ഒന്നാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  കിരണ്‍ എസ്, രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി നിഷ, യു റഹീംഖാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day