|    Dec 10 Sat, 2016 12:51 am
FLASH NEWS

ഹോട്ടലുകളില്‍ പരിശോധന; പിഴ ഈടാക്കി

Published : 22nd November 2016 | Posted By: SMR

ശബരിമല: ഭക്ഷ്യ സുരക്ഷ അസി. കമ്മീഷണര്‍ സി എല്‍ ദിലീപിന്റെ നേതൃത്വത്തില്‍ സന്നിധാനം, മരക്കൂട്ടം, ശരംകുത്തി എന്നിവിടങ്ങളിലെ ഭക്ഷണശാലകളില്‍ പരിശോധന നടത്തി. ഭക്ഷ്യയോഗ്യമല്ലാത്ത ചെറുപയര്‍ കറി വില്‍പ്പന നടത്തിയ പാണ്ടിത്താവളത്തെ ആനന്ദഭവന്‍ ഹോട്ടലില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കി. ഭക്ഷ്യ സുരക്ഷ ലൈസന്‍സും രജിസ്‌ട്രേഷനുമില്ലാത്ത സ്ഥാപനങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ പാലിക്കാത്തവയ്ക്കും നോട്ടീസ് നല്‍കി. സന്നിധാനത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്കായി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരായ പി.കെ ഗൗരീഷ്, എസ്. അജി എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day