|    Dec 4 Sun, 2016 3:21 am
FLASH NEWS

ഹോട്ടലില്‍ റെയ്ഡ്; എട്ടംഗ ചൂതാട്ടസംഘം പിടിയില്‍

Published : 1st November 2016 | Posted By: SMR

കണ്ണൂര്‍: ഹോട്ടല്‍ മുറിയില്‍ റെയ്ഡ് നടത്തിയ പോലിസ് എട്ടംഗ ചൂതാട്ടസംഘത്തെ അറസ്റ്റ് ചെയ്തു. അഞ്ചാംപീടികയിലെ ടി കിരണ്‍ (34), കണ്ണൂര്‍ റെയില്‍വേ ക്വാട്ടേഴ്‌സിലെ എസ് വില്യം (53), ആദികടലായിലെ മുസ്തഫ (52), നീര്‍ച്ചാലിലെ പി വി സൈനുദീന്‍ (45), കണ്ണപുരം യോഗശാലയിലെ കെ ടി ഷുഹൈബ് (30), കണ്ണപുരത്തെ കെ ലത്തീഫ് (38), ആലക്കോട് സ്വദേശി എ ഹാരിസ് (40) എന്നിവരെയാണ് ടൗണ്‍ സി ഐ കെ വി വേണുഗോപാലനും സംഘവും പിടികൂടിയത്. 23850 രൂപ കണ്ടെടുത്തു. ക്വട്ടേഷന്‍സംഘം തമ്പടിച്ചെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സ്‌കൈപാലസ് ഹോട്ടലില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു പരിശോധന. കഞ്ചാവ് കേസില്‍ ജയിലില്‍ കഴിയുന്ന നിജാസിന്റെ പേരിലാണ് ഒക്‌ടോബര്‍ 11 മുതല്‍ ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍ നിജാസിന് പകരം മറ്റൊരാളുടെ പേരില്‍ ഉള്ളതായിരുന്നു ഇവിടെ ഹാജരാക്കിയ തിരിച്ചറിയല്‍ രേഖ. പോലിസ് കേസെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day