|    Dec 3 Sat, 2016 10:09 am
FLASH NEWS

ഹോട്ടലില്‍ അക്രമം നടത്തിയ സംഭവം: ഒരാള്‍ പിടിയില്‍

Published : 2nd November 2016 | Posted By: SMR

പന്തളം: ഹോട്ടലില്‍ കയറി അക്രമം നടത്തുകയും പോലിസുകാരനെ അടക്കം വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ പോലിസ് പിടിയില്‍. തുമ്പമണ്‍ താഴം മണ്ണാകടവ് ശാരീഭവനില്‍ ശാരീഷ് (24) ആണ് പിടിയിലായത്. സംഭവത്തില്‍ കുളനട ഉളനാട് പാണ്ടിശേരി വീട്ടില്‍ ഉദയന്‍(29), കണ്ടാലറിയാവുന്ന മറ്റ് നാല് പേര്‍ക്കുമെതിരേയാണ് പോലിസ് കേസെടുത്തിരുന്നത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് കുളനട പനങ്ങാട്ട് തിരുനെല്‍വേലി സ്വദേശി നടത്തുന്ന ഹോട്ടലില്‍ ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ഹോട്ടല്‍ ജീവനക്കാരന്‍ തിരുനെല്‍വേലി സ്വദേശി മുരുകേശ്(28), ആക്രമണം തടയാന്‍ ശ്രമിച്ച ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമ പനങ്ങാട് സായിനിവാസില്‍ മോഹനന്‍പിള്ള(53), പുളിക്കീഴ് പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസറും പ്രദേശവാസിയുമായ ജ്യോതിഷ്‌കുമാര്‍(42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമത്തിനു ശേഷം നാലുപേര്‍ രണ്ട് ബൈക്കുകളിലും ഒരാള്‍ ഓടിയും രക്ഷപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day