|    Dec 3 Sat, 2016 7:09 pm
FLASH NEWS

ഹോട്ടലില്‍നിന്നും വാങ്ങിയ ഭക്ഷണത്തില്‍ പുഴു

Published : 14th November 2016 | Posted By: SMR

നെടുമങ്ങാട് : ജില്ലാ ആശുപത്രിക്കു മുന്നില്‍ പ്രവര്‍ത്തിക്കുന്ന  ബേക്കറിയോടുകൂടിയ ഹോട്ടലില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി. ആശുപത്രിയിലെ പ്രാസവ വാര്‍ഡിലുള്ള  വിതുര ആനപ്പാറ വാളങ്കി  റോഡരികത്തു വീട്ടില്‍ ഗ്രീഷ്മ ജോര്‍ജിന്റെ അമ്മ  അനിത  ഇന്നലെ രാവിലെ  വാങ്ങിയ അപ്പത്തിലാണ് പുഴുവിനെ കണ്ടെത്തിയത് . ഉടന്‍തന്നെ  ഈ വിവരം നഗരസഭ ആരോഗ്യ  വിഭാഗത്തെ അറിയിച്ചു.  നെടുമങ്ങാട് നഗരസഭാ പരിധിയില്‍ നിരവധി തട്ടുകടകളും ഫാസ്റ്റ് ഫുഡ് ഹോട്ടലുകളും റോഡുവക്കില്‍ യാതൊരു നിയന്ത്രണവുമില്ലാതെ വൃത്തിഹീനമായ പരിസരത്തു പ്രവര്‍ത്തിക്കുകയാണ്. നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ പ്രവര്‍ത്തനം  കാര്യാക്ഷമമല്ലാത്തതു കൊണ്ടാണ് ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ കൂണുകള്‍ പോലെ പ്രവര്‍ത്തിച്ചു വരുന്നത്.  യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ വൃത്തിഹീനമായ  സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും എതിരെ നഗരസഭ ആരോഗ്യവിഭാഗം കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day