|    Dec 8 Thu, 2016 3:16 pm
FLASH NEWS

ഹൈന്ദവ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കണം: ഹൈദരലി തങ്ങള്‍

Published : 24th November 2016 | Posted By: SMR

തിരൂരങ്ങാടി: ഫൈസല്‍ വധത്തിന്റെ പശ്ചാത്തലത്തില്‍ വിവേകം, വികാരത്തിന് അടിമപ്പെടരുതെന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കൊടിഞ്ഞിയില്‍ ഫൈസലിന്റെ ബന്ധുക്കളെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. സര്‍വ മതസ്ഥര്‍ ഇടകലര്‍ന്നു ജീവിക്കുന്ന നമ്മുടെ നാട്ടില്‍ സമാധാനം തകര്‍ക്കാന്‍ ചില ശക്തികളുടെ ശ്രമം എക്കാലത്തും ഉണ്ടായിട്ടുണ്ട്. അതിന്റെ തുടര്‍ച്ചതന്നെയാണ് ഇതും. ഹൈന്ദവരായാലും, ക്രൈസ്തവരായാലും നമ്മുടെ സഹോദരങ്ങളാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍, ഇത്തരം അനിഷ്ടസംഭവങ്ങളുടെ പേരില്‍ ആസമുദായം മൊത്തത്തില്‍ ക്രൂശിക്കപ്പെടാന്‍ പാടില്ല. അതുകൊണ്ടുതന്നെ നിലവില്‍ ഹൈദവ സഹോദരങ്ങളുടെ സുരക്ഷകൂടി മുസ്്‌ലിം സമുദായം ഉറപ്പുവരുത്തണമെന്നും തങ്ങള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day