|    Dec 11 Sun, 2016 9:35 am

ഹൈന്ദവതയ്ക്ക് എതിരായ വികാരം; മലയാള ചിത്രം ചലച്ചിത്രമേളയ്ക്ക് പുറത്ത്

Published : 18th November 2016 | Posted By: G.A.G

ka

തിരുവനന്തപുരം: ഹൈന്ദവതയെ അപമാനിക്കുന്നുവെന്ന കാരണത്താല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച മലയാള ചിത്രം തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍നിന്ന് ഒഴിവാക്കി. ജയന്‍ ചെറിയാന്റെ കബോഡിസ്‌കേപ്‌സ് എന്ന ചിത്രത്തിനാണ് വിലക്ക്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണു നടപടി. ഇതിനെതിരേ കോടതിയെ സമീപിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് അനുമതിയില്ലെന്നു കാട്ടി ഐഎഫ്എഫ്‌കെ അധികൃതര്‍ സംവിധായകന് കത്ത് നല്‍കിയത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാലാണ് നടപടിയെന്നായിരുന്നു വിശദീകരണം. അതേസമയം, ചിത്രത്തില്‍ ഹൈന്ദവതയ്‌ക്കെതിരായ വികാരം പ്രകടമാണെന്ന കാരണത്താല്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച സെന്‍സര്‍ ബോര്‍ഡിന്റെ നടപടി കേന്ദ്രസര്‍ക്കാര്‍ ശരിവയ്ക്കുകയായിരുന്നുവെന്നാണ് വിവരം. ഹനുമാനെയും ഹിന്ദുത്വത്തെയും അപമാനിക്കുന്നുവെന്ന ആരോപണമാണ് ചിത്രത്തിനെതിരേ കേന്ദ്രസര്‍ക്കാരിന് ലഭിച്ച റിപോര്‍ട്ടിലുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 841 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക