|    Dec 4 Sun, 2016 9:49 pm
FLASH NEWS

ഹൈദ്രു വധം: ക്രൈംബ്രാഞ്ച് അനേ്വഷണം പുനരാരംഭിച്ചു

Published : 26th October 2016 | Posted By: SMR

എടക്കര: വെള്ളിമുറ്റം കൊടീരി ബാക്കുത്ത് ഹൈദ്രു വധക്കേസിലെ അനേ്വഷണം ക്രൈംബ്രാഞ്ച് പുനരാരംഭിച്ചു. ക്രൈംബ്രാഞ്ച് എസ്പി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീണ്ടും അനേ്വഷണമാരംഭിച്ചത്. ചൊവ്വാഴ്ച എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അനേ്വഷണം നടത്തി. ഉച്ചയ്ക്ക് പതിനൊന്നോടെ സ്ഥലത്തെത്തിയ പോലിസ് മേധാവി വി കെ രാജു കൊലപാതകം നടന്ന സ്ഥലവും പരിസരപ്രദേശങ്ങളും പരിശോധിച്ചു. കൊലപാതകം നടന്ന വനത്തിലെ ഷെഡ്, മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോയി ഒളിപ്പിച്ച സ്ഥലം, തൊട്ടടുത്തുള്ള വനം ഔട്ട്‌പോസ്റ്റ്, കൊല്ലപ്പെട്ട ഹൈദ്രുവിന്റെ വീട് എന്നിവടങ്ങളില്‍ സംഘം പരിശോധന നടത്തി. 2005-ജൂലൈ പതിനെട്ടിനാണ് ബാക്കുത്ത് ഹൈദ്രു(76)വിനെ കൊടീരി വനത്തിലെ ഷെഡ്ഡിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വനത്തില്‍ കാലികളെ മേയ്ക്കാന്‍ പോയ ഹൈദ്രുവിനെ ഉച്ചയോടെ, തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ച് കൊല്ലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഷെഡ്ഡില്‍ ഉറങ്ങിക്കിടക്കുമ്പോഴോ, നമസ്‌ക്കരിക്കുമ്പോഴോ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കരുതുന്നു.  കൊലപ്പെടുത്തിയ ശേഷം മൃതദേഹം പതിനഞ്ച് മീറ്ററോളം ദൂരെ വലിച്ചിഴച്ച് ഒളിപ്പിച്ച നിലയിലായിരുന്നു. നിലമ്പൂര്‍ സിഐ ആയിരുന്ന പി ബി രാജീവിനായിരുന്നു കേസിന്റെ അനേ്വഷണച്ചുമതല. പ്രദേശവാസികളും നാട്ടുകാരും സംഭവവുമായി ബന്ധമുണ്ടെന്നു കരുതുന്നതുമായ നിരവധിയാളുകളെ പോലിസ് ചോദ്യം ചെതയ്‌തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് അനേ്വഷണം ക്രൈംബാഞ്ചിന് നല്‍കി. ഏഴ് വര്‍ഷത്തോളം ക്രൈംബ്രാഞ്ച് ഉദേ്യാഗസ്ഥര്‍ കേസ് അനേ്വഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താനായില്ല. ഇതിനിടെ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പോത്തുകല്‍ ഗ്രാമപ്പഞ്ചായത്ത് അംഗം അബ്ദുള്‍ അസീസ് മുഖ്യമന്ത്രിക്ക് കഴിഞ്ഞ ജൂലൈയില്‍ നിവേദനം നല്‍കിയിരുന്നു. പിന്നീട് ഒരാഴ്ച മുമ്പ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വീണ്ടും നിവേദനം നല്‍കി. ഇതേത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ അനേ്വഷണം പുനരാംരംഭിച്ചത്. അനേ്വഷണ ഉദേ്യാഗസ്ഥര്‍ ഹ്രൈദുവിന്റെ ഭാര്യ ആയിഷയെയും സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞു. പ്രദേശവാസികളായ മറ്റ് ചിലരെയും കണ്ട് സംഘം വിവരങ്ങള്‍ തിരക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് സിഐ ശിവപ്രസാദ്, എസ്‌ഐ അമൃതസാഗര്‍, ഉദയകുമാര്‍, ബിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day