|    Dec 11 Sun, 2016 3:24 pm
FLASH NEWS

ഹൈടെക് മോഷണ കേസ് വിചാരണ തുടങ്ങി; ബണ്ടി ചോറിനെ സാക്ഷി തിരിച്ചറിഞ്ഞു

Published : 17th November 2016 | Posted By: SMR

തിരുവനന്തപുരം: ഹൈടെക് മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവേന്ദ്ര സിങ് തലസ്ഥാന നഗരത്തില്‍ വീട് കവര്‍ച്ച ചെയ്ത കേസിന്റെ വിചാരണ ആരംഭിച്ചു. കേസിലെ സാക്ഷി ബണ്ടി ചോറിനെ തിരിച്ചറിഞ്ഞു.
തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി രണ്ടിലാണ് കേസിലെ വിചാരണ ആരംഭിച്ചത്. 2013 നവംബര്‍ 21ന് പ്രവാസിയായ മരപ്പാലം മുട്ടട ടി കെ ദിവകരന്‍ റോഡില്‍ വേണുഗോപാലന്‍ നായരുടെ വീട് കവര്‍ച്ച ചെയ്ത കേസിലാണ് വിചാരണ ആരംഭിച്ചത്. 2013 മുതല്‍ റിമാന്‍ഡില്‍ കഴിയുന്ന ബണ്ടി ചോര്‍ ഇയാളുടെ അഭിഭാഷകന്‍ ബി എ ആളൂര്‍ മുഖേന പലവട്ടം ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. ഡല്‍ഹി, മുംബൈ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ നടന്ന കവര്‍ച്ചാകേസുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍സഹിതം ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക