|    Dec 10 Sat, 2016 10:26 am

ഹൈടെക് ഗ്രാമസഭയുമായി വാഴത്തോപ്പ് വാര്‍ഡ്

Published : 24th November 2016 | Posted By: SMR

ചെറുതോണി: ഡിജിറ്റലൈസ്ഡ് ഗ്രാമസഭ പുത്തന്‍ അനുഭവമായി. വാഴത്തോപ്പ് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് (വാഴത്തോപ്പ്) ഗ്രാമ—സഭയാണ് പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്ത് നടത്തിയത്. വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭയില്‍ സാധാരണ അപേക്ഷകള്‍ ലിസ്റ്റാക്കി വായിക്കുകയാണ് പതിവ്. തന്മൂലം ആളുകള്‍ക്ക് ഏതു വിഭാഗത്തിലാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് കൃത്യമായി മനസ്സിലാക്കുന്നതിന് തടസ്സം നേരിടും. തര്‍ക്കങ്ങള്‍ ഉണ്ടവുന്നതും പതിവാണ്. കംപ്യൂട്ടറിന്റെ സഹായത്തോടെ ഗുണഭോക്താക്കളെ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കി പ്രൊജക്ടറിന്റെ സഹായത്തോടെ ഗ്രാമസഭയില്‍ത്തന്നെ പ്രദര്‍ശിപ്പിക്കാനായതിലൂടെ ഇതെല്ലാം കൃത്യമായി മനസ്സിലാക്കുന്നതിന് ഡിജിറ്റലൈസേഷനിലൂടെ സാധ്യമായി.പഞ്ചായത്തിലെ എല്ലാ വാര്‍ഡ്—തല ഗ്രാമസഭകളും ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്നത് ശ്രമിക്കുമെന്ന് ഗ്രാമസഭയില്‍ സംസാരിച്ച പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് പറഞ്ഞു.ഗ്രാമസഭാ കോര്‍ഡിനേറ്റര്‍ ദീപ കെ., എഡിഎസ് പ്രസിഡന്റ് ലീലാമ്മ വര്‍ഗീസ്, അമല്‍ കുന്നത്ത് ഗ്രാമസഭയ്ക്ക് നേതൃത്വം നല്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day