|    Dec 9 Fri, 2016 10:55 pm
FLASH NEWS

ഹൈക്കോടതി ജുഡീഷ്യല്‍ അടിയന്തരാവസ്ഥയ്ക്ക് തുനിയുന്നു: സെബാസ്റ്റിയന്‍ പോള്‍

Published : 23rd November 2016 | Posted By: SMR

വടകര: മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിലൂടെ ഹൈക്കോടതി ജുഡീഷ്യല്‍ അടിയന്തരാവസ്ഥക്ക് ശ്രമിക്കുകയാണെന്ന് ഡോ. സെബാസ്റ്റിയന്‍പോള്‍. ഹൈക്കോടതി റിപ്പോര്‍ട്ടിങിനു നിയമബിരുദവും പ്രവൃത്തി പരിചയവും വേണമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പതിയാരക്കര കോറമ്പത്ത് ദാമോദരക്കുറുപ്പിന്റെ 43ാം  രക്തസാക്ഷിത്വ വാ ര്‍ഷികദിനാചരണത്തിന്റെ ഭാഗമായി നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സെബാസ്റ്റ്യന്‍പോള്‍. കോടതി മുന്നോട്ടു വച്ച വ്യവസ്ഥ ഏകപക്ഷീയമാണ്. കോടതിയില്‍ ഇനിയും സംഘര്‍ഷം തന്നെയാണ് ഉണ്ടാകുകയെന്നതിന്റെ സൂചന കൂടിയാണിതെന്നും അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തിയതിന് സമാന നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ടി സി രമേശന്‍ അധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം സി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളില്‍ പി ഹരീന്ദ്രന്‍, കാനത്തില്‍ ജമീല, ആര്‍ ബാലറാം ക്ലാസെടുത്തു. പുതുക്കുടി മുക്കില്‍ സ്ഥാപിച്ച രക്തസാക്ഷി സ്തൂപം കെ ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പി കെ ദിവാകരന്‍, കെ പുഷ്പജ, പി പി ബാലന്‍, കെ കെ ഷാജി, ജി കെ ജിഗീഷ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day