|    Dec 7 Wed, 2016 5:55 pm
FLASH NEWS

ഹൈക്കോടതിയിലെ സത്യവാങ്മൂലം; ജേക്കബ് തോമസ് സിബിഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കി

Published : 26th October 2016 | Posted By: SMR

തിരുവനന്തപുരം: തനിക്കെതിരേ അന്വേഷണമാവാമെന്ന് കാണിച്ച് ഹൈക്കോടതിയില്‍ സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനെതിരേ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. സത്യവാങ്മൂലം സമര്‍പ്പിച്ച സിബിഐയുടെ നടപടി അസാധാരണമാണെന്ന് ചൂണ്ടിക്കാട്ടി സിബിഐ ഡയറക്ടര്‍ക്ക് ജേക്കബ് തോമസ് കത്ത് നല്‍കി.
ജേക്കബ് തോമസ് അവധിയെടുത്ത് സ്വകാര്യകോളജില്‍ പഠിപ്പിക്കാന്‍ പോയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലം സംബന്ധിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്. കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സിബിഐയെ കേസ് ഏല്‍പിക്കണമെന്നുമായിരുന്നു സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നതെന്ന് ജേക്കബ് തോമസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരായ സത്യവാങ്മൂലം സിബിഐ ഡയറക്ടറുടെ അനുവാദത്തോടെയാണോ എന്ന് വ്യക്തമാക്കണം. ഡിജിപി പദവിയിലുള്ള ഉദ്യോഗസ്ഥനെ സംബന്ധിച്ച കാര്യത്തില്‍ നിലപാടെടുക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചാണോ സത്യവാങ്മൂലം നല്‍കിയതെന്ന് പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
കത്തിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും കൈമാറിയിട്ടുണ്ട്. ജേക്കബ് തോമസ് കെടിഡിഎഫ്‌സിയുടെ എംഡിയായിരിക്കെ, അവധിയെടുത്ത് ചട്ടവിരുദ്ധമായി സ്വകാര്യസ്ഥാപനത്തില്‍ ജോലി നോക്കിയെന്നാരോപിച്ച് കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സത്യന്‍ നരവൂരാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഇതില്‍ വിജിലന്‍സ് നടത്തിയ അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day