|    Dec 5 Mon, 2016 10:05 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഹെറോയിന്‍ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച പ്രതിയെ വെറുതെവിട്ടു

Published : 7th November 2016 | Posted By: SMR

ദോഹ: ഹെറോയിന്‍ കേസില്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്ന പ്രതിയെ അപ്പീല്‍ കോടതി വെറുതെവിടാന്‍ തീരുമാനിച്ചു. ജസ്റ്റിസ് ഡോ.അബ്ദുറഹിമാന്‍ ശറഫിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് മതിയായ തെളിവിന്റെ അഭാവത്തില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയത്.
ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് ഹെറോയിന്‍ കേസില്‍ പിടികൂടിയ യാത്രക്കാരനെ പബ്ലിക് പ്രോസിക്യൂഷനാണ് കോടതിയില്‍ ഹാജരാക്കിയിരുന്നത്. നിരോധിത മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട ഹെറോയിന്‍ കടത്തുകയും കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന കുറ്റമായിരുന്നു യാത്രക്കാരനെതിരെ ചുമത്തിയിരുന്നത്. ഹെറോയിനടങ്ങിയ 46 കാപ്‌സ്യൂളുകള്‍ യാത്രക്കാരന്‍ വയറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചുവെന്നായിരുന്നു കുറ്റം.
എന്നാല്‍ പ്രതിഭാഗം അഭിഭാഷകന്‍ മുഹമ്മദ് അബ്ദുല്ല അല്‍മാലിക്കി തന്റെ കക്ഷിയെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കീഴ്‌ക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചതെന്ന് അദ്ദേഹം വാദിച്ചു. പ്രതിയെ പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥന്‍ തന്റെ അധികാരപരിധി മറികടന്നതായി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കസ്റ്റംസ് ഓഫിസ് മുതല്‍ ആശുപത്രി വരെ ഉദ്യോഗസ്ഥന്‍ പ്രതിയെ അനുഗമിച്ചത് നിയമാനുസൃതമായ അധികാരപരിധി മറികടക്കുന്നതാണെന്നായിരുന്നു അഭിഭാഷകന്റെ വാദം. പ്രതിയെ ആശുപത്രിയിലേക്ക് അനുഗമിക്കുന്നതിനു ബന്ധപ്പെട്ട വകുപ്പില്‍ നിന്നുള്ള പ്രത്യേക അനുമതി വാങ്ങണമെന്ന നിബന്ധനയാണ് ഉദ്യോഗസ്ഥന്‍ ലംഘിച്ചത്.
പ്രതിക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ ചുമത്തിയ തെളിവുകളുടെ ന്യൂനതകള്‍ അദ്ദേഹം കോടതിക്കു മുമ്പാകെ ബോധിപ്പിച്ചു.
പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച കോടതി അപ്പീല്‍ സ്വീകരിക്കുകയും പ്രതിയെ വെറുതെ വിടാന്‍ തീരുമാനിക്കുകയുമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day