|    Dec 2 Fri, 2016 11:30 pm
FLASH NEWS

ഹെഡ് പോസ്റ്റ് ഓഫിസിലെ മോഷണം: ജീവനക്കാരി ഉള്‍പ്പെടെ പ്രതികള്‍ പിടിയില്‍

Published : 28th November 2016 | Posted By: SMR

തൃശൂര്‍: ശകന്‍നഗറിലുള്ള തൃശൂര്‍ ഹെഡ് പോസ്റ്റ് ഓഫിസില്‍ നിന്നും മോഷണം നടത്തിയ പോസ്റ്റല്‍ ജീവനക്കാരി ഉള്‍പ്പടെ രണ്ട് പേരെ നെടുപുഴ പോലിസ് അറസ്റ്റ് ചെയ്തു. പോസ്റ്റല്‍ ജീവനക്കാരി മണലൂര്‍ സ്വദേശി ആളൂക്കാരന്‍ വീട്ടില്‍ അപര്‍ണ, ബന്ധുവും സഹായിയുമായ ഓട്ടോറിക്ഷ ഡ്രൈവര്‍ പുല്ലഴി സ്വദേശി എടക്കുന്നി വീട്ടില്‍ രവി എന്നിവരാണ് അറസ്റ്റിലായത്. പോസ്റ്റ്ഓഫിസിലേക്ക് പാഴ്‌സല്‍ വന്ന മെയില്‍ വാഹനത്തില്‍ നിന്നും ഇറക്കിയ 85000 രൂപയും രേഖകളുമാണ് ഇവര്‍ മോഷ്ടിച്ചത്. പുത്തന്‌ഴപീടിക, അമ്മാടം, അന്തിക്കാട്, അരിമ്പൂര്‍, കണിമംഗലം, കൂര്‍ക്കഞ്ചേരി എന്നീ പേസ്റ്റ്  ഓഫികളില്‍ നിന്നും വന്നിരുന്ന പാര്‍സല്‍ ബാഗുകളില്‍ ഒന്നാണ് പ്രതികള്‍ കവര്‍ന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ജീവനക്കാരില്‍ നിന്നും ഏതെല്ലാം ബാഗുകളില്‍ പണം ഉണ്ടെന്ന് മനസ്സിലാക്കിവെച്ച ജീവനക്കാരി കഴിഞ്ഞ 25ന് പാര്‍സല്‍ ബാഗുകള്‍ ഇറക്കുന്ന സമയത്ത് പണമടങ്ങിയ ബാഗ് ഒളിപ്പിച്ച് വെച്ച് ബന്ധുവായ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് കൈമാറുകയായിരുന്നു. മെയില്‍വണ്ടിയിലെ ഡ്രൈവര്‍ നല്‍കിയ സൂചനയനുസരിച്ച് അന്വേഷണം നടത്തിയ പോലിസ് ആദ്യം രവിയേയും തുടര്‍ന്ന് അപര്‍ണയേയും അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണം നടത്തിയ ബാഗ് രവിയുടെ ജേ്ഷ്ഠന്റെ വടൂക്കരയിലുള്ള പറമ്പില്‍ നിന്നും പോലിസ് കണ്ടെടുത്തു. തൃശൂര്‍ വെസ്റ്റ് സിഐ കെ സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ എ ദിനേഷ്‌കുമാര്‍, എഎസ്‌ഐ സുരേഷ്‌കുമാര്‍, സിപിഒ ടോണി വര്‍ഗീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day