|    Dec 6 Tue, 2016 9:31 pm
FLASH NEWS

ഹിഫഌ കോളജ് അധ്യാപകനേയും വിദ്യാര്‍ഥിയേയും ആര്‍എസ്എസ്സുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചു

Published : 1st December 2016 | Posted By: SMR

കൊട്ടിയം: ഹിഫഌ കോളജ് അധ്യാപകനേയും വിദ്യാര്‍ഥിയേയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പേരയം കാക്കാട്ടുവയലിലുള്ള അല്‍ ജാമിഅ മഅ്‌രിഫത്തുല്‍ ഇസ്്‌ലാം ഹിഫഌ കോളജിലെ അധ്യാപകന്‍ ഷെറാഫത്ത് ഹുസൈന്‍, ഇവിടുത്തെ വിദ്യാര്‍ഥി ഫൈസല്‍ എന്നിവര്‍ക്ക് നേരെ ആര്‍എസ്എസ് അതിക്രമം ഉണ്ടായത്. ചൊവ്വാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് രണ്ടോടെ കോളജിലേക്ക് നടന്നുപോവുകയായിരുന്ന ഷെറാഫത്ത് ഹുസൈനെ കാറിലെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനായ അബ്ജു വാഹനം കുറുക്കിനിട്ട് വഴിയില്‍ തടഞ്ഞുനിര്‍ത്തുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹത്തെ മര്‍ദ്ദിക്കാനും ശ്രമിച്ചു. സംഭവത്തില്‍ ഷെറാഫത്ത് കൊട്ടിയം പോലിസില്‍ പരാതി നല്‍കി. രാത്രി ഏഴോടെ കോളജിലെ വിദ്യാര്‍ഥിയായ ഫൈസലിനെ മറ്റൊരു ആര്‍എസ്എസ് പ്രവര്‍ത്തകനായ അരവി വഴിയില്‍ തടഞ്ഞുനിര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തങ്ങള്‍ക്കെതിരേ കേസ് കൊടുക്കുമോയെന്നും തൊപ്പിയിട്ടവന്‍മാരെ ഇവിടെ വാഴിക്കില്ലെന്നും പറഞ്ഞായിരുന്നു ഭീഷണി. ഇതിനുശേഷം ഫൈസലിനെ കോളറില്‍ കുത്തിപ്പിടിച്ച് അടിക്കാനും ശ്രമിച്ചു. ഈ സമയം വിദ്യാര്‍ഥി കുതറി മാറി ഓടുകയായിരുന്നു. ഈ സംഭവത്തില്‍ അധ്യാപകനും വിദ്യാര്‍ഥികളും കൊട്ടിയം സിഐയ്ക്ക് പരാതി നല്‍കി. ഇന്നലെ എസിപിക്ക് ഉള്‍പ്പടെ പരാതി നല്‍കിയിട്ടും പ്രതികള്‍ക്കെതിരേ ഒരു നടപടിയും സ്വീകരിക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. ഇതിനെതിരേ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു അതിക്രമമെന്ന് ഷെറാഫത്ത് ഹുസൈന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day