|    Dec 3 Sat, 2016 1:33 am
FLASH NEWS

ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്ക് മാതൃത്വത്തിന്റെ മഹത്വമറിയില്ല: നാസറുദ്ദീന്‍ എളമരം

Published : 22nd October 2016 | Posted By: SMR

SDPI-mirror

മലപ്പുറം: സ്ത്രീത്വത്തിന്റെയും മാതൃത്വത്തിന്റെയും മഹത്ത്വമറിയാത്തവരാണ് ഹിന്ദുത്വ ഫാഷിസ്റ്റുകളെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. ഇതര ജില്ലകളില്‍നിന്നു ഭിന്നമായി മതസൗഹാര്‍ദവും സമാധാനാന്തരീക്ഷവും പുലര്‍ന്നുപോവുന്ന മലപ്പുറത്ത് സ്ത്രീത്വത്തെയും മാതൃത്വത്തെയും അപമാനിച്ചുകൊണ്ട് മതധ്രുവീകരണം നടത്താനുള്ള സംഘപരിവാരതന്ത്രം മലപ്പുറത്തുകാര്‍ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയിലെ മുസ്‌ലിം സ്ത്രീകളെ അപമാനിച്ച ക്രിമിനലിനെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. സംഘപരിവാര സൈദ്ധാന്തികനും ആര്‍എസ്എസ് നേതാവുമായ എന്‍ ഗോപാലകൃഷ്ണന്‍ ചോദ്യംചെയ്തത് മാതൃത്വത്തെയാണ്. മലപ്പുറം ജില്ലയിലെ സ്ത്രീകള്‍ പന്നികളെപ്പോലെ പ്രസവിക്കുന്നവരാണെന്നുള്ള ഗോപാലകൃഷ്ണന്റെ പ്രസംഗം സ്ത്രീസമൂഹത്തിന് അപമാനമാണെന്നും നാസറുദ്ദീന്‍ എളമരം പറഞ്ഞു.
സ്വന്തം മാതാവിനെ തള്ളപ്പറയുന്നതിന് സമാനമാണ് ഇത്തരം ആര്‍എസ്എസ് ക്രിമിനലുകളുടെ പ്രസംഗം. ഇത്തരം ക്രിമിനലുകളെ പിടിച്ചുകെട്ടാന്‍ ജില്ലാ ഭരണകൂടം തയ്യാറാവണം. മലപ്പുറത്തെ ജനതയെക്കുറിച്ച് ഇത്തരം അപഹാസം പറയാന്‍ ആര്‍എസ്എസുകാര്‍ക്ക് വളംവച്ചുനല്‍കിയത് യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകളാണ്. ജില്ലയുടെ മഹത്തായ പാരമ്പര്യത്തെ മോശമായി ചിത്രീകരിക്കുന്ന ഇത്തരം തെമ്മാടികളെ പിടിച്ചുകെട്ടണം. എന്നാല്‍, അതിന് ആരും തയ്യാറാവുന്നില്ല. മുസ്‌ലിം നാമധാരിയാണ് ഇത്തരം പ്രസംഗം നടത്തിയെതങ്കില്‍ ഉടനെ അറസ്റ്റുണ്ടാവും. എന്നാല്‍, ഇവിടത്തെ ആര്‍എസ്എസ് ക്രിമിനലുകളെ പിടികൂടാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ജില്ലയ്ക്കാകെ കടുത്ത അപമാനമുണ്ടാക്കുന്ന പ്രസംഗമാണ് ഗോപാലകൃഷ്ണന്‍ നടത്തിയിട്ടുള്ളത്. എന്നാല്‍, മുസ്‌ലിം ലീഗ് ഇതിനെതിരേ ഒരക്ഷരം മിണ്ടാത്തത് പ്രതിഷേധാര്‍ഹമാണ്. ജില്ലയുടെ മാതൃത്വത്തെ ചോദ്യംചെയ്തപ്പോള്‍ നിരവധി സ്ത്രീസംഘടനകള്‍ ഇവിടെയുണ്ടായിട്ടും വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് മാത്രമാണ് പ്രതിഷേധവുമായി രംഗത്തുവന്നതെന്നും മലപ്പുറത്തിന്റെ പാരമ്പര്യം വേരറ്റുപോയിട്ടില്ലെന്നാണ് ഈ പ്രതിഷേധ മാര്‍ച്ച് സൂചിപ്പിക്കുന്നതെന്നും നാസറുദ്ദീന്‍ എളമരം പറഞ്ഞു.
വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് കെ ആരിഫ, സെക്രട്ടറി സുനിയ്യ സിറാജ്, ഖജാഞ്ചി ലൈല ശംസുദ്ദീന്‍, സൈഫുന്നീസ, സലീന ദാവൂദ് സംസാരിച്ചു. കലക്ടറേറ്റ് ബംഗ്ലാവിനടുത്തുനിന്നു തുടങ്ങിയ മാര്‍ച്ച് സിവില്‍സ്റ്റേഷന്‍ പരിസരത്ത് പോലിസ് തടഞ്ഞു. വിവാദ പ്രസ്താവന നടത്തിയ എന്‍ ഗോപാലകൃഷ്ണനെതിരേ നിയമനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 279 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day