|    Dec 6 Tue, 2016 8:26 am
FLASH NEWS

ഹാര്‍ട്ട് ഓഫ് ഏഷ്യയില്‍ പാകിസ്താന്‍ പങ്കെടുക്കും

Published : 26th October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: അഫ്ഗാനിലെ സമാധാന-വികസന നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായുള്ള ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പാകിസ്താന്‍. ഇന്ത്യയിലെ അമൃത്‌സറില്‍ ഡിസംബര്‍ ആദ്യവാരത്തിലാണ് സമ്മേളനം നടക്കുന്നത്.
ഇന്ത്യയും പാകിസ്താനും തമ്മില്‍ അതിര്‍ത്തിയില്‍ വെടിവയ്പും നയതന്ത്രവിദ്വേഷവും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സമ്മേളനത്തിനിടെ ഇന്ത്യ-പാക് പ്രതിനിധികള്‍ തമ്മില്‍ കൂടിക്കാഴ്ച നടക്കുമോയെന്നു വ്യക്തമല്ല.
നവംബറില്‍ പാകിസ്താനില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക് സമ്മേളനം ഇന്ത്യ ബഹിഷ്‌കരിച്ച സാഹചര്യത്തില്‍ പാകിസ്താന്‍ ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുക്കുമോയെന്ന കാര്യം വ്യക്തമായിരുന്നില്ല. ഉറി ആക്രമണത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ രസക്കേടുകളാണ് സമ്മേളനം ബഹിഷ്‌കരിക്കാന്‍ ഇന്ത്യ തീരുമാനിച്ചതിനു പിന്നില്‍. സമ്മേളനത്തില്‍ നിന്നും വിട്ടുനിന്ന് ഇന്ത്യയുടെ പാത പിന്തുടരാന്‍ പാകിസ്താന് താല്‍പര്യമില്ലെന്ന് പാക് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
അതിലുപരി ഇത് അഫ്ഗാനിസ്താന്റെ പ്രശ്‌നപരിഹാരത്തിനു വേണ്ടിയുള്ളതാണ്. അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി സമ്മേളനത്തില്‍ പങ്കെടുക്കേണ്ടത് അത്യാവശ്യമാണെന്നും സര്‍താജ് അസീസ് വ്യക്തമാക്കി.
റഷ്യ, ചൈന, തുര്‍ക്കി എന്നിവയുള്‍പ്പെടെ 14 അംഗരാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. ഇതിനുപുറമെ യുഎസ് ഉള്‍പ്പെട 17 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
2011ലാണ് ഹാര്‍ട്ട് ഓഫ് ഏഷ്യ ദൗത്യം ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം പാകിസ്താനില്‍ നടന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പങ്കെടുത്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day