|    Dec 4 Sun, 2016 11:51 pm
FLASH NEWS

ഹാജി അലി ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ തയ്യാറെന്ന് ഭരണസമിതി

Published : 24th October 2016 | Posted By: G.A.G

haji-ali-dargah-

മുംബൈ: മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ തയ്യാറാണെന്ന് ദര്‍ഗ ഭരണസമിതി സുപ്രീംകോടതിയില്‍ അറിയിച്ചു. ദര്‍ഗയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാന്‍ അവകാശമുണ്ടെന്ന്് മുംബൈ ഹൈക്കോടതി രണ്ടുമാസം മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു ദര്‍ഗ ട്രസ്റ്റ്്്. അ്പ്പീല്‍ വിധിയാകുന്നതു വരെ വിധി നടപ്പാക്കരുതെന്ന്് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഒരു മാസ്ത്തിനകം സ്ത്രീകളെ ദര്‍ഗയില്‍ പ്രവേശിപ്പിക്കാമെന്നാണ് ഇപ്പോള്‍ ഭരണസമിതി അറിയിച്ചിട്ടുള്ളത്്. ഇതേത്തുടര്‍ന്ന്് ഹൈക്കോടതി വിധിക്കെതിരായ ട്രസ്റ്റിന്റെ അപ്പീല്‍ ചീഫ് ജസ്റ്റിസ് ടി എസ് താക്കുര്‍, ജസ്്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച്് തള്ളി. പ്രവേശനം അനുവദിക്കാന്‍  ട്രസ്റ്റ്് ആവശ്യപ്പെട്ട സമയം കോടതി അനുവദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 182 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day