|    Dec 11 Sun, 2016 5:19 pm
FLASH NEWS

ഹലബ്: ആശുപത്രികള്‍ പൂര്‍ണമായും തകര്‍ത്തു

Published : 21st November 2016 | Posted By: SMR

ദമസ്‌കസ്: സിറിയയില്‍ പോരാട്ടം രൂക്ഷമായ വിമത നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഹലബിലെ ആശുപത്രികള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടതായി റിപോര്‍ട്ട്. കഴിഞ്ഞദിവസം സര്‍ക്കാര്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടതിനു പിറകേയാണ് ആശുപത്രികള്‍ സംബന്ധിച്ച ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നത്.
ദിനംപ്രതി നുറുകണക്കിന് ആളുകള്‍ക്ക് വിവിധ ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്ന ഹലബില്‍ ആശുപത്രികള്‍ പൂര്‍ണമായും തകര്‍ത്തുവെന്ന സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കും.
അശുപത്രികള്‍ പൂര്‍ണമായും തകര്‍ത്തുവെന്ന റിപോര്‍ട്ടുകള്‍ ലോകാരോഗ്യ സംഘടന ഇതിനകം സ്ഥിരീകരിച്ചതായും അന്താരാഷാട്ര മാധ്യമങ്ങള്‍ പറയുന്നു. അതേസമയം ഹലബിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഇനി ബാക്കിയുള്ളത് 30 ഡോക്ടര്‍മാര്‍ മാത്രമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 250000 സാധാരണക്കാര്‍ വസിക്കുന്ന പ്രദേശത്താണ് സോക്ടടര്‍മാരുടെ എണ്ണത്തില്‍ ഈ വന്‍ ഇടിവ് വന്നിട്ടുള്ളത്.
മേഖലയിലെ സാധാരണ ജനങ്ങള്‍ ഭക്ഷണവും ചികില്‍സയും ലഭ്യമാവാതെ ദുരിതപൂര്‍ണമായ സ്ഥിതിയിലാണെന്നും മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക