|    Dec 7 Wed, 2016 1:24 am
FLASH NEWS

ഹലബില്‍ വിമതസേനയുടെ ആക്രമണം; 74 മരണം

Published : 7th November 2016 | Posted By: SMR

ദമസ്‌കസ്: ഹലബിലെ സര്‍ക്കാര്‍ അധീന മേഖലയില്‍ വിമതസേന നടത്തിയ ആക്രമണത്തില്‍ 25 കുട്ടികള്‍ അടക്കം 74 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. വിമതര്‍ക്കും സിവിലിയന്‍മാര്‍ക്കും ഒഴിഞ്ഞുപോകുന്നതിനായി കിഴക്കന്‍ ഹലബില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസത്തെ ആക്രമണമെന്ന് നിരീക്ഷക സംഘടന പറയുന്നു. എന്നാല്‍, മരണസംഖ്യ സംബന്ധിച്ച കണക്കുകളില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. വിമത അധീനതയിലുള്ള ഹലബ് സര്‍ക്കാര്‍ സൈന്യം റഷ്യന്‍ പിന്തുണയോടെ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പടിഞ്ഞാറന്‍ ഹലബില്‍ സാധാരണക്കാര്‍ക്കു നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നുവെന്ന വിമതരുടെ ആരോപണം നിലനില്‍ക്കെയാണ് പുതിയ ആക്രമണം. അതേസമയം, റഷ്യന്‍ സേനയും സിറിയന്‍ സേനയും വെള്ളിയാഴ്ച നിര്‍ത്തിവച്ച വ്യോമാക്രമണം പുനരാരംഭിച്ചതായും റിപോര്‍ട്ടുണ്ട്. ആക്രമണത്തില്‍ ദറാത്ത് ഇസ്‌റ നഗരപ്രാന്തങ്ങളില്‍ ഇതിനകം 20ഓളം പേര്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day