|    Dec 6 Tue, 2016 2:07 am
FLASH NEWS

ഹലബില്‍ ക്ലോറിന്‍ വാതകം പ്രയോഗിച്ചു; സിറിയ പുതിയ കമാന്‍ഡോ വിഭാഗം രൂപീകരിക്കുന്നു

Published : 24th November 2016 | Posted By: SMR

ദമസ്‌കസ്: പുതിയ കമാന്‍ഡോ വിഭാഗം രൂപീകരിക്കുകയാണെന്ന് സിറിയന്‍ സൈന്യം. ഫിഫ്ത് കോര്‍പ്‌സ് എന്ന് നാമകരണം ചെയ്യപ്പെട്ട കമാന്‍ഡോ വിഭാഗത്തെ എവിടെ വിന്യസിക്കുമെന്നു വ്യക്തമല്ല.
അതേസമയം, കിഴക്കന്‍ ഹലബില്‍ സിറിയന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. വിഷവാതകങ്ങളടങ്ങിയ ബോംബുകളുടെ ഉപയോഗം മൂലം നിരവധി സിവിലിയന്‍മാര്‍ക്ക് കടുത്ത ശ്വാസതടസ്സം നേരിട്ടു. അതേസമയം, റഷ്യയുടെയും സിറിയയുടെയും വിമാനങ്ങള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ആക്രമണം തുടര്‍ന്നു. അത്യുഗ്ര സ്‌ഫോടന ശേഷിയുള്ള ബോംബുകളാണ് നിരവധി പേരുടെ മരണത്തിന് കാരണമായതെന്ന് അല്‍ ജസീറ റിപോര്‍ട്ട് വ്യക്തമാക്കി.
ഹലബിലെ മുയസ്സിര്‍ ഗ്രാമത്തില്‍ സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും അഞ്ച് മണിക്കൂര്‍ സമയമെടുത്ത് രക്ഷാപ്രവര്‍ത്തകര്‍ ഒരു കുഞ്ഞിനെ പുറത്തെടുത്തു. ക്ലോറിന്‍ വിഷവാതകമടങ്ങിയ എട്ട് ബാരല്‍ ബോംബുകളാണ് മുയസ്സിറിലും സമീപഗ്രാമങ്ങളിലും സിറിയന്‍ ഹെലികോപ്റ്ററുകള്‍ വര്‍ഷിച്ചിട്ടുള്ളതെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
അതേസമയം, സിറിയന്‍ സൈന്യം പിടിച്ചെടുത്ത പ്രദേശങ്ങള്‍ വീണ്ടെടുക്കാന്‍ സാധിച്ചതായി സിറിയന്‍ പ്രതിപക്ഷ ഗ്രൂപ്പുകളും ഫതഹ് സൈന്യവും അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day