|    Dec 8 Thu, 2016 3:18 pm
FLASH NEWS

ഹലബില്‍ ആക്രമണം കടുപ്പിച്ച് സിറിയന്‍ സൈന്യം

Published : 30th November 2016 | Posted By: SMR

ദമസ്‌കസ്: കിഴക്കന്‍ ഹലബിലെ വിമത ശക്തികേന്ദ്രമായ വടക്കന്‍ മേഖല തിരിച്ചുപിടിച്ചതിനു പിന്നാലെ നഗരത്തിന്റെ പൂര്‍ണ നിയന്ത്രണത്തിനായി സിറിയന്‍ സൈന്യം ആക്രമണം ശക്തമാക്കി. ഏറ്റുമുട്ടല്‍ വ്യാപിച്ചതോടെ ആയിരങ്ങള്‍ വഴിയാധാരമായി. നൂറുകണക്കിനു പേരാണു കാല്‍നടയായും ചെറുവാഹനങ്ങളിലുമായി പലായനം ചെയ്യുന്നത്.
ചിലര്‍ അസദ് ഭരണകൂടത്തിന്റെയും കുര്‍ദ് സൈന്യത്തിന്റെയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്കു ചേക്കേറുമ്പോള്‍ മറ്റുചിലര്‍ ഇപ്പോഴും വിമത നിയന്ത്രണത്തില്‍ തുടരുന്ന തെക്കന്‍ മേഖലയിലേക്കാണു നീങ്ങുന്നത്. മേഖലയിലെ സ്ഥിതി അതീവ ദയനീയമാണെന്ന് അന്‍സാരി ജനവാസ മേഖലയിലെ വൈറ്റ് ഹെല്‍മറ്റ് എന്ന സന്നദ്ധസംഘടനയുടെ വക്താവ് ഇബ്രാഹിം അബു അല്‍ ലെയ്ത്ത് വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day