|    Dec 6 Tue, 2016 12:05 am
FLASH NEWS

ഹലബിലെ വിമത ജില്ല സിറിയന്‍ സൈന്യം പിടിച്ചെടുത്തു

Published : 28th November 2016 | Posted By: SMR

ദമസ്‌കസ്: ദിവസങ്ങളായി തുടരുന്ന കടുത്ത പോരാട്ടത്തിനൊടുവില്‍ കിഴക്കന്‍ ഹലബിലെ വിമതനിയന്ത്രണത്തിലുള്ള തന്ത്രപ്രധാന ജില്ലയായ മസാകന്‍ ഹനാനോയുടെ നിയന്ത്രണം സിറിയന്‍ സൈന്യം പിടിച്ചെടുത്തു. ശക്തമായ വ്യോമാക്രമണവും ആശുപത്രികളുടെ അപര്യാപ്തതയുമാണ് തങ്ങളുടെ മുന്നേറ്റത്തെ തകര്‍ത്തതെന്ന് വിമതര്‍ പറഞ്ഞു. മേഖലയില്‍നിന്നു നൂറുകണക്കിന് പേര്‍ പലായനം ചെയ്തു.
സൈനിക ആക്രമണം ശക്തമാക്കിയതോടെ മേഖലയില്‍ 2.75 ലക്ഷം പേര്‍ കുടുങ്ങിക്കിടക്കുകയാണ്. 13ാം ദിവസത്തിലേക്ക് കടന്ന ആക്രമണത്തില്‍ 217 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘടന അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ 27 പേര്‍ കുട്ടികളാണെന്നും മേഖലയില്‍ ഭക്ഷ്യ-മരുന്നു ക്ഷാമം രൂക്ഷമാണെന്നും സംഘടന വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day