|    Dec 8 Thu, 2016 5:36 am
FLASH NEWS

ഹര്‍ത്താല്‍ ദിനത്തില്‍ കൊച്ചിയിലെത്തിയത് മൂവായിരത്തോളം വിദേശികള്‍

Published : 29th November 2016 | Posted By: SMR

കൊച്ചി: ക്രൂയിസ് ടൂറിസം മെച്ചപ്പെട്ടതോടെ ടൂറിസത്തിന്റെ പ്രധാന പോയിന്റായി മാറിയ കൊച്ചിയില്‍ ദിനംപ്രതി നിരവധി വിദേശികളാണ് എത്തുന്നത്. ഹര്‍ത്താല്‍ ദിനമായ ഇന്നലെ കൊച്ചിയിലെത്തിയത് മൂവായിരത്തോളം വിദേശികളാണ്. കപ്പലിലും വിമാനമാര്‍ഗവുമായാണ് ഇത്രയും വിനോദസഞ്ചാരികള്‍ കൊച്ചിയിലെത്തിയത്. ഒരുവര്‍ഷം മുമ്പ് തയ്യാറാക്കിയ ടേണ്‍ എ റൗണ്ട് പ്രോഗ്രാമിന്റെ ഭാഗമായി ഐഡാബെല്ലാ എന്ന കപ്പലില്‍ 1800 സഞ്ചാരികളും ഈ കപ്പലില്‍ കയറാനുള്ള ആയിരത്തോളം പേര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലുമാണ് എത്തിച്ചേര്‍ന്നത്. കപ്പലില്‍ എത്തിയ 1800 വിദേശികളില്‍ 1100 പേര്‍ കൊച്ചിയില്‍ യാത്ര അവസാനിപ്പിച്ച് നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വദേശത്തേക്ക് മടങ്ങി. ഹര്‍ത്താല്‍ ദിനമായ ഇന്നലെ കപ്പലില്‍ വന്ന യാത്രക്കാര്‍ക്ക് നെടുമ്പാശ്ശേരിയിലെത്തുന്നതിനും വിമാനത്താവളത്തില്‍ എത്തിയവരെ കൊച്ചി തുറമുഖത്തെത്തിക്കുന്നതിനും ടൂര്‍ ഓപറേറ്റിങ് ഏജന്‍സി സര്‍ക്കാരിന്റെയും പോലിസിന്റെയും സഹായം നേരത്തെ തേടിയിരുന്നതിനാല്‍ വന്‍ സുരക്ഷാ സംവിധാനമൊരുക്കി ഹര്‍ത്താല്‍ ദിനത്തില്‍ ഇവരുടെ യാത്രയ്ക്ക് പോലിസ് സൗകര്യമൊരുക്കിക്കൊടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day