|    Dec 11 Sun, 2016 3:49 am

ഹര്‍ത്താലിന്റെ മറവില്‍ വാഹനം തടഞ്ഞ് പണപ്പിരിവെന്ന് ആക്ഷേപം

Published : 29th November 2016 | Posted By: SMR

കുമളി: ഹര്‍ത്താലിന്റെ മറവില്‍ സിപിഎം പ്രവര്‍ത്തകര്‍ വന്‍ പണപ്പിരിവ് നടത്തിയതായി ആക്ഷേപം. വിവാഹാഘോഷം പകര്‍ത്താന്‍ പോയ വീഡിയോഗ്രാഫര്‍ക്കും പ്രായപൂര്‍ത്തിയാകാത്ത മകനും മര്‍ധനമേറ്റതായും പരാതി.നോട്ട് നിരോധനത്തിന്റെ പേരിലുണ്ടായിട്ടുള്ള സാമ്പത്തിക  ജനങ്ങള്‍ക്കുണ്ടാവുന്ന ബദ്ധിമുട്ട് പരിഹരിക്കാത്തതിലും സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചും നടത്തിയ ഹര്‍ത്താലിന്റെ മറവിലാണ് കുമളി ആറാം മൈലില്‍ സിപിഎം പ്രവര്‍ത്തകര്‍  പണപ്പിരിവ് നടത്തിയത്. വിവിധ സ്ഥലങ്ങളില്‍ മണിക്കൂറുകളോളം തടഞ്ഞിട്ട് ആളുകളെ ബുദ്ധിമുട്ടിച്ചതിനോടൊപ്പമാണ് പണപ്പിരിവ് നടത്തിയും പീഡിപ്പിച്ചത്.ഡിവൈഎഫ്‌ഐ ചക്കുപള്ളം മേഖലാ സമ്മേളനത്തിന് പണം കണ്ടെത്തുന്നതിനായിരുന്നു സംഭാവന കൂപ്പണ്‍ നല്‍കി പിരിവ് നടത്തിയത്.കട്ടപ്പന  മൂന്നാര്‍ റോഡ് കേന്ദ്രീകരിച്ചായിരുന്നു പിരിവ് നടത്തിയത്. പണം നല്‍കാന്‍ വിസമ്മതിച്ചവരുടെ വാഹനങ്ങള്‍ മണിക്കുറുകള്‍ക്ക് ശേഷമാണ് വിട്ടയച്ചതെന്നും ആക്ഷേപമുണ്ട്.വണ്ടിപ്പെരിയാര്‍ പള്ളിയില്‍ നടന്ന കുമളി സ്വദേശിയുടെ വിവാഹ ചടങ്ങുകള്‍ പകര്‍ത്തിയ ശേഷം തിരികെ വരുന്നതിനിടെയാണ്  കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ പിആര്‍ഒ കുമളി അട്ടപ്പള്ളം സ്വദേശി പറത്താനത്ത് ജോഷി.പി.രാജന്‍(49), ഇയാളുടെ മകന്‍ സമ്പത്ത് പി(17) എന്നിവര്‍ക്ക് മര്‍ദനമേറ്റത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക