|    Oct 23 Sun, 2016 5:11 am
FLASH NEWS

ഹരിത സന്ദേശമുയര്‍ത്തി നാടെങ്ങും പരിസ്ഥിതിദിനം ആചരിച്ചു

Published : 6th June 2016 | Posted By: SMR

വടകര: ലോക പരിസ്ഥിതി ദിനമായ ഇന്നലെ വടകരയുടെ വിവിധ മേഖലകളില്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ചും പരിസ്ഥിതിയെ കുറിച്ച് ജനങ്ങള്‍ക്ക് അറിവ് നല്‍കിയുമാണ് ആഘോഷിച്ചത്. പാതയോരത്തും, സ്‌കൂളുകളിലും മരങ്ങള്‍ നട്ടു പിടിപ്പിച്ചതിന് ശേഷം പരിസ്ഥിതിയെ കുറിച്ചുള്ള ബോധവസകരണവുമാണ് വിവിധ സ്‌കൂളുകളില്‍ നടന്നത്.
എസ്പിസി മേമുണ്ട യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ വടകര സിഐ വിശ്വംഭരന്‍ വൃക്ഷ തൈ നട്ടുകൊണ്ട് പരിസ്ഥിതി സന്ദേശം നല്‍കി. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ടി വി രമേശന്‍ അധ്യക്ഷത വഹിച്ചു. മുന്‍ വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ മാസ്റ്റര്‍, കെ ഗോപാലന്‍, കെ സന്തോഷ്, ടി പി രാജുലാല്‍, പി എം സൗമ്യ, സിപിഒ മാരായ റക്കീബ്, ബിന്ദു, എസ്പിസി കാഡറ്റ് അനുനന്ദ എന്നിവര്‍ സംസാരിച്ചു.
കുറ്റിയാടി: എന്‍ആര്‍ഇജിഎയും സോഷ്യല്‍ ഫോറസ്റ്ററിയും സംയുക്തമായി നടപ്പിലാക്കുന്ന വഴിയോര ഫലവൃക്ഷത്തൈ വ്യാപനപദ്ധതിക്ക് കുന്നുമ്മല്‍ ബ്ലോക്കില്‍ തുടക്കം. ബ്ലോക്ക് തല ഉദ്ഘാടനം നിട്ടൂരില്‍ ബ്ലോക്ക് പ്രസിഡന്റ് കെ സജിത്ത് നിര്‍വഹിച്ചു. കുറ്റിയാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി എന്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ശശീന്ദ്രന്‍, പി സി രവീന്ദ്രന്‍, ടി കെ ദാമോദരന്‍, ഏരത്ത് ബാലന്‍, രജിത, പി അബ്ദുല്‍സലാം, ജെ ഡി ബാബു, നിത്യ, ഫവാസ് കടിയങ്ങാട് സംസാരിച്ചു. കായക്കൊടി എഎംയുപി സ്‌കൂളില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ കോ ംപൗണ്ടില്‍ പ്രദേശത്തെ മുതിര്‍ന്ന വനിതാ അംഗം അറോട്ടിയ പറമ്പത്ത്, ഖദീശുമ്മ വൃക്ഷതൈ നട്ടു. കായക്കൊടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ടി അശ്വതി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ ടി അശ്വതി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് എം കെ ശശി അധ്യക്ഷത വഹിച്ചു. കെ പി ഷൗക്കത്തലി, ജ്യോല്‍സന, എം അബ്ദുല്ല സംസാരിച്ചു. തളീക്കര കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ബോധവല്‍ക്കരണവും പ്രതിജ്ഞയും നടന്നു. തയ്യുള്ളതില്‍ നാസര്‍, അശ്വിനി, ഹബീബ് റഹ്മാന്‍ സംസാരിച്ചു.
പേരാമ്പ്ര: കെഎസ്‌യു പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി വാരാചരണം താലൂക്ക് ഗവ. ആശുപത്രിയില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് ഗ്രാമപ്പഞ്ചായത്ത് മെംബര്‍ രതി രാജീവ് ഉദ്ഘാടനം നിര്‍വഹിച്ചു.
തുടര്‍ന്ന് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആശുപത്രി പരിസരം ശുചീകരിച്ചു. സുഹൈ ല്‍ കണ്ണിപ്പൊയില്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ സി അരവിന്ദന്‍, അര്‍ജുന്‍ കറ്റയാട്ട്, റംഷാദ് പാണ്ടിക്കോട്, ഷാജഹാന്‍ കാരയാട്, അഖില്‍കാപ്പുമ്മല്‍, റഹീസ് പുറ്റംപൊയില്‍, ഡി എസ് അശ്വഘോഷ്, അഭിമന്യു, അമിത് മനോജ്, അജിനാസ് പങ്കെടുത്തു.
പേരാമ്പ്ര: ലോക പരിസ്ഥിതി ദിനത്തില്‍ പേരാമ്പ്ര, കല്ലാട്, കിഴിഞ്ഞാണ്യം, ചേനായി പ്രദേശങ്ങളിലെ റോഡരികില്‍ തണല്‍മര ചെടികള്‍ നട്ടുപിടിപ്പിച്ചു.
കുടുംബശ്രീ, പുരുഷ വനിതാ സ്വയംസഹായ സംഘങ്ങ ള്‍, കൂടാതെ കലാസമിതി പ്രവര്‍ത്തകരും ചെടി നടാന്‍ രംഗത്ത് ഉണ്ടായിരുന്നു. ഇത്തരം പ്രവര്‍ത്തനത്തില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാര്‍ വിട്ടു നില്‍ക്കുന്നതിനെതിരെ പരക്കെ അക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day