|    Dec 10 Sat, 2016 10:04 pm

ഹരിതകേരളം പദ്ധതി ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കും

Published : 19th November 2016 | Posted By: SMR

കാസര്‍കോട്്: നവകേരളമിഷന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഹരിതകേരളം പദ്ധതിയുടെ  ഭാഗമായി ജില്ലാതല കര്‍മ്മസേനയും ജില്ലാതല മിഷനും രൂപീകരിക്കും. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കും.  ജില്ലാ ആസൂത്രണസമിതി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് ഹരിതകേരളം ജില്ലാതലമിഷന്റെ അധ്യക്ഷന്‍. എംപി, ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്മാര്‍, ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍ (പഞ്ചായത്ത് പ്രസിഡന്റുമാരുടെ ജില്ലാ അസോസിയേഷന്റെ പ്രസിഡന്റും സെക്രട്ടറിയും) എന്നിവര്‍ അംഗങ്ങളും ജില്ലാ ആസൂത്രണസമിതി മെമ്പര്‍ സെക്രട്ടറിയായ ജില്ലാ കലക്ടര്‍ മിഷന്റെ സെക്രട്ടറിയായിരിക്കും. ഡിസംബര്‍ എട്ടിന് ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ് അടിസ്ഥാനത്തില്‍ ജനപങ്കാളിത്തത്തോടെ ക്യാംപയിന്‍ മാതൃകയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഹരിതകേരളം പദ്ധതിയുടെ പ്രാദേശികതലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്്, മുനിസിപ്പല്‍ ചെയര്‍മാന്‍ അധ്യക്ഷനും ബന്ധപ്പെട്ട ജില്ലാ-ബ്ലോക്ക്-പഞ്ചായത്ത് ഡിവിഷന്‍ അംഗങ്ങള്‍, പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഭരണസമിതി അംഗങ്ങള്‍, തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ സെക്രട്ടറി, കൃഷി ഓഫിസര്‍, കുടുംബശ്രീ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍, വിഇഒ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ എന്‍ജിനീയര്‍, മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വം,  മാലിന്യസംസ്‌കരണം, ജലവിഭവം എന്നീ മേഖലകളില്‍ പ്രത്യേക മിഷനുകളും കര്‍മ്മസേനകളും സംസ്ഥാന, ജില്ലാ,തദ്ദേശസ്വയംഭരണസ്ഥാപന തലത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്്ടര്‍ കെ ജീവന്‍ ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ എം സുരേഷ്, ഡെപ്യൂട്ടി കലക്ടര്‍മാരായ എച്ച് ദിനേശന്‍, എന്‍ ദേവിദാസ്, ഡോ. പി കെ ജയശ്രീ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക