|    Dec 4 Sun, 2016 1:12 am
FLASH NEWS

ഹരിതകേരളം പദ്ധതി എട്ടിന് തുടങ്ങും

Published : 30th November 2016 | Posted By: SMR

പത്തനംതിട്ട: മാലിന്യ സംസ്‌കരണം, ജലവിഭവ സംരക്ഷണം, കൃഷി വികസനം മിഷനുകള്‍ ഉള്‍പ്പെടുത്തിയ ഹരിതകേരളം പദ്ധതിക്ക് ഡിസംബര്‍ എട്ടിന് തുടക്കമാവും. വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ പങ്കാളിത്തം പദ്ധതിയില്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിലയിരുത്തുകയായിരുന്നു മുഖ്യമന്ത്രി. ജില്ലയിലെ ഒരുക്കങ്ങളെക്കുറിച്ച് മന്ത്രി മാത്യു ടി തോമസ് വിശദീകരിച്ചു. എംഎല്‍എമാരായ രാജു എബ്രഹാം, വീണാ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കലക്ടര്‍ ആര്‍ഗിരിജ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഓരോ ജില്ലയ്ക്കും ജനുവരി മാസത്തോടെ ആക്ഷന്‍ കലണ്ടര്‍ തയാറാക്കണം. ഫെബ്രുവരി മാസത്തില്‍ സംസ്ഥാനതല ഇടപെടല്‍ രൂപരേഖ സര്‍ക്കാര്‍ തയാറാക്കും. വിദ്യാര്‍ഥികള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിവിധ ക്ലബുകള്‍, സംഘടനകള്‍, ആരാധനാലയങ്ങള്‍ എന്നിവരെയെല്ലാം പങ്കാളികളാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പദ്ധതിയുടെ പ്രചാരണത്തിന് നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തണം. പ്രചരണാര്‍ത്ഥം ഹ്രസ്വചിത്രം തയാറാക്കി യു ട്യൂബ് വഴി പ്രദര്‍ശിപ്പിക്കണം. ഉദ്ഘാടന പരിപാടിയില്‍ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജില്ലയിലെ എല്ലാ വാര്‍ഡുകളിലും ഡിസംബര്‍ എട്ടിന് ഹരിതകേരളം പദ്ധതികള്‍ ആരംഭിക്കുമെന്ന് മന്ത്രി മാത്യു ടി തോമസ് മുഖ്യമന്ത്രിയെ അറിയിച്ചു. എട്ടിന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പരിസരവും വൃത്തിയാക്കും. ഹരിതകേരളം പദ്ധതിയുടെ ഉദ്ഘാടനത്തിന് ജില്ലയിലെ പ്രമുഖരെ പങ്കെടുപ്പിക്കും.  സമഗ്ര കേരള വികസനത്തിനായി ജനപങ്കാളിത്തത്തോടെ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നാലു പദ്ധതികളില്‍ ആദ്യമായി ഹരിതകേരളം പദ്ധതിയാണ് ആരംഭിക്കുന്നത്. സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി, ജനസൗഹൃദ സര്‍ക്കാര്‍ ആശുപത്രികളുടെ ആര്‍ദ്രം മിഷന്‍, സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതി എന്നിവയാണ് മറ്റുള്ളവ. പദ്ധതികളുടെ നടത്തിപ്പിനായി ജില്ലാതല മിഷന്‍ രൂപീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day