|    Dec 7 Wed, 2016 1:23 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഹമാസ്-ഫതഹ് അനുരഞ്ജനം; ഫലസ്തീന്‍ നേതാക്കളുമായി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി

Published : 29th October 2016 | Posted By: SMR

ദോഹ: ഫലസ്തീന്‍ പ്രസ്ഥാനങ്ങളായ ഹമാസിനും ഫത്ഹിനുമിടയില്‍ അനുരഞ്ജനം സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചയുടെ ഭാഗമായി ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ ആല്‍ഥാനി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഹമാസ് രാഷ്ട്രീയകാര്യ വിഭാഗം മേധാവി ഖാലിദ് മിശ്അല്‍, രാഷ്ട്രീയകാര്യ വിഭാഗം ഉപമേധാവി ഇസ്മാഈല്‍ ഹനിയ്യ എന്നിവരുമായി കഴിഞ്ഞ ദിവസം ദോഹയില്‍ കൂടിക്കാഴ്ച നടത്തി. ഫലസ്തീന്‍ ദേശീയ അനുരഞ്ജനം യാഥാര്‍ഥ്യമാക്കുന്നതിനു ഖത്തര്‍ നല്‍കുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ഫലസ്തീന്‍ നേതൃത്വത്തിനു ദോഹയില്‍ സ്വീകരണം നല്‍കിയതിലൂടെ തെളിയുന്നതെന്ന് വിദേശകാര്യ മന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി ഫലസ്തീന്‍ നേതൃത്വം അനുരഞ്ജന ചര്‍ച്ചയുമായി ഖത്തറിലുണ്ട്. ദോഹയിലും കെയ്‌റോയിലുമായി മുമ്പ് നടന്ന ചര്‍ച്ചകളുടെ ഭാഗമായി രൂപപ്പെടുത്തിയ കരാര്‍ വ്യവസ്ഥകള്‍ പ്രാവര്‍ത്തികമാക്കാനുള്ള അനുകൂല മാര്‍ഗങ്ങള്‍ ഖത്തര്‍ മധ്യസ്ഥതയില്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് നേതാക്കള്‍ ഇവിടെയെത്തിയിരിക്കുന്നത്.
ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day