|    Dec 4 Sun, 2016 7:25 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഹമദ് എയര്‍പോര്‍ട്ടില്‍ വഴികാട്ടാന്‍ ആന്‍ഡ്രോയ്ഡ് ആപ്പ് ഇറങ്ങി

Published : 10th November 2016 | Posted By: SMR

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരെ വഴി കാട്ടുന്ന മൊബൈല്‍ ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് ഇറങ്ങി. ഐ ബീക്കണ്‍ സംവിധാനവുമായി ബന്ധിപ്പിച്ച എച്ച്‌ഐഎ ഖത്തര്‍ എന്ന പേരിലുള്ള ആപ്ലിക്കേഷന്‍ നേരത്തേ ഐ ഫോണില്‍ മാത്രമാണ് ലഭ്യമായിരുന്നത്. ഇന്‍ഡോര്‍ പൊസിഷനിങ് ടെക്‌നോളജി ഉപയോഗിച്ച് ഐ ഫോണ്‍ വേര്‍ഷന്‍ അപ്‌ഗ്രേഡ് ചെയ്തിട്ടുമുണ്ടെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാരെ വഴി തെറ്റാതെ ഗേറ്റുകളിലും ലോഞ്ചുകളിലുമെത്തുന്നതിനും മറ്റു പ്രധാന സ്ഥലങ്ങളിലെത്തുന്നതിനും സഹായിക്കുന്ന അത്യാധുനിക സൗകര്യമായാണ് ആപ്പ് വികസിപ്പിച്ചത്. വിമാനങ്ങളുടെ കൃത്യമായ വിവരങ്ങളറിയാനും ഈ ആപ്പിലൂടെ സാധിക്കും. ഷോപിങ്, ഡൈനിങ് കേന്ദ്രങ്ങള്‍, പ്രധാന ബ്രാന്‍ഡഡ് ഷോപ്പുകള്‍ തുടങ്ങിയവ സെര്‍ച്ച് ചെയ്ത് കണ്ടെത്താം. കോഫി എന്ന് ടൈപ്പ് ചെയ്താല്‍ സമീപത്തുള്ള കോഫി ഷോപ്പിലേക്ക് ആപ്പ് വഴികാട്ടും. ആപ്പില്‍ പോയി ബോര്‍ഡിങ് പാസ് സ്‌കാന്‍ ചെയ്താല്‍ ലൊക്കേഷന്‍ അടിസ്ഥാനപ്പെടുത്തിയുള്ള സേവനങ്ങളും സഹായങ്ങളും ലഭിക്കും. ഫ്‌ളൈറ്റ് സ്റ്റാറ്റസ്, ബാഗേജ് ക്ലെയിം, ബോര്‍ഡിങ് സമയം, ഗേറ്റിലേക്കുള്ള വഴി, ഖത്തര്‍ ഡ്യൂട്ടി ഫ്രീ എന്നിവയെല്ലാം ആപ്പ് ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കും.
ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ നില്‍ക്കുന്ന ഹമദില്‍ യാത്രക്കാര്‍ക്ക് അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സേവനങ്ങള്‍ നല്‍കുക എന്ന പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികള്‍ അവതരിപ്പിക്കുന്നതെന്ന് ഹമദ് വിമാനത്താവളം ഐ ടി വൈസ് പ്രസിഡന്റ് സുഹൈല്‍ കാദ്‌രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day