|    Dec 7 Wed, 2016 11:49 pm
FLASH NEWS

ഹനീഫ വധം: ക്രൈംബ്രാഞ്ച് സംഘം ചാവക്കാട്ടെത്തി

Published : 10th November 2016 | Posted By: SMR

ചാവക്കാട്: ഹനീഫ വധം പുനരന്വേഷണ സംഘം ചാവക്കടെത്തി കൊല്ലപ്പെട്ട ഹനീഫയുടെ വീടും പ്രതികള്‍ കൊലപാതകത്തിന് എത്തിയ സ്ഥലവും സംഘം സന്ദര്‍ശിച്ചു ക്രൈംബ്രാഞ്ച് എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം ഹനീഫയുടെ വീട്ടിലെത്തി ഹനീഫയുടെ മാതാവില്‍ നിന്നും ജ്യേഷ്ഠ സഹോദരനില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. 2015 ആഗസ്ത് ഏഴിനാണ് കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഹനീഫ കുത്തേറ്റു മരിച്ചത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം നടത്തി കുന്നത്ത് ഷമീറിനെ ഒന്നാം പ്രതിയാക്കി ആറുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ഈ അന്വേഷണം തൃപ്തികരമല്ലെന്നും ഇതിനു പിന്നില്‍ ഗൂഢാലോചന നടത്തിയവരെ പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു ഹനീഫയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്നാണ് ഹനീഫ വധം പുനരന്വേഷണം നടത്താന്‍ ഹൈക്കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടത്. ഉത്തരവിനെ തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദേശപ്രകാരം പുതിയ അന്വേഷണ സംഘം ഇന്നലെ ഹനീഫയുടെ വീട്ടിലെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം നടക്കുമെന്ന് സംഘം അറിയിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സോജന്‍, പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സജീവന്‍, തൃശൂര്‍ ക്രൈം ബ്രാഞ്ച് സിഐ ബാബുതോമസ് എന്നിവരടങ്ങുന്ന സംഘത്തിനാണ് അന്വേഷണ ചുമതല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day