|    Dec 6 Tue, 2016 9:29 pm
FLASH NEWS

ഹജ്ജ് വിമാനസര്‍വീസ് കോഴിക്കോട് നിന്ന് തുടങ്ങാന്‍ കൂട്ടായ ശ്രമം വേണം

Published : 1st December 2016 | Posted By: SMR

കോഴിക്കോട്: സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വീസ് റദ്ദ് ചെയ്ത നിഗൂഢ നീക്കത്തെ കരുതിയിരിക്കണമെന്നും കരിപ്പൂര്‍ വിമാനത്താവളത്തെ നശിപ്പിച്ച് മലബാറിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്നവര്‍ക്കെതിരേ ഒരുമിക്കണമെന്നും എംഇഎസ് സംഘടിപ്പിച്ച ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു. ഹജ്ജ് വിമാന സര്‍വീസ് കോഴിക്കോട് നിന്ന് തുടങ്ങുന്നതിന് വേണ്ട സമരപരിപാടികള്‍ ഉള്‍പ്പെടെ എല്ലാ മുന്നേറ്റവും ഒരുമിച്ച് നടത്താനുള്ള എംഇഎസിന്റെ നീക്കങ്ങള്‍ക്ക് എല്ലാ സംഘടനകളും പരിപൂര്‍ണ പിന്തുണയും വാഗ്്ദാനം ചെയ്തു. കേരള ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രഫ. എ പി അബ്്ദുല്‍ വഹാബ് ടേബിള്‍ ടോക്ക് ഉദ്ഘാടനം ചെയ്തു. മൊയ്തു സഖാഫി (ഇന്ത്യന്‍ ഹജ്ജ് – ഉംറ ഗ്രൂപ്പ് അസോസിയേഷന്‍), സുബൈര്‍ കൊളക്കാടന്‍ (യങ് ചേംബര്‍, കോഴിക്കോട്), ഷെവലിയാര്‍ ചാക്കുണ്ണി (മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍), ഡോ. എ എം ശരീഫ് (കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ്), അഷ്്‌റഫ് മലയില്‍ (എസ്‌കെഎസ്എസ്എഫ്), പി ടി ഇമ്പിച്ചികോയ (ഹജ്ജ് വെല്‍ഫെയര്‍ ഫോറം), സി മുഹമ്മദ് റാഫി (വിസ്്ഡം ഗ്ലോബല്‍), സമദ് കുന്നക്കാവ് (സോളിഡാരിറ്റി), കെ പി നൂറുദ്ധീന്‍ (അല്‍ഹിന്ദ് ട്രാവല്‍സ്), ഹാരിസ് (അല്‍ഹിന്ദ് ട്രാവല്‍സ്), നിസാര്‍ ഒളവണ്ണ (കെഎന്‍എം), സാജിദ് നടുവണ്ണൂര്‍ (യൂത്ത് ലീഗ്), വസീഫ് (ഡിവൈഎഫ്‌ഐ), അഹമ്മദ് ദേവര്‍കോവില്‍ (ഹജ്ജ് ഓപറേറ്റര്‍), ഗുലാം ഹുസൈന്‍ (മലബാര്‍ ഡവലപ്‌മെന്റ് ഫോറം), മുബ്ബസിര്‍ (മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്), ഹസന്‍ തിക്കോടി (മുന്‍ ജനറല്‍ മാനേജര്‍ നാസ് എയര്‍വേസ്), അഡ്വ. ഷമീംപക്്‌സാന്‍ (യൂത്ത് കോണ്‍ഗ്രസ്)  പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day