|    Dec 8 Thu, 2016 5:35 am
FLASH NEWS

ഹജ്ജ്: അപേക്ഷാ വിതരണവും സ്വീകരണവും ഡിസംബര്‍ അവസാനവാരം മുതല്‍

Published : 6th November 2016 | Posted By: SMR

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ 2017ല്‍ ഹജ്ജിനു പോവുന്നതിനുള്ള ഹജ്ജ് അപേക്ഷകള്‍ ഡിസംബര്‍ അവസാന വാരം സ്വീകരിച്ചു തുടങ്ങും. ഇതിനു മുന്നോടിയായി ഹജ്ജ് ട്രെയിനര്‍മാരെ കണ്ടെത്താനും ഇന്നലെ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിയോഗം തീരുമാനിച്ചു.
അപേക്ഷകള്‍ ഡിസംബര്‍ അവസാനവാരം സ്വീകരിക്കും. കൃത്യമായ തിയ്യതിയും നിര്‍ദേശങ്ങളും കേന്ദ്രഹജ്ജ് കമ്മിറ്റിയില്‍ നിന്നു ലഭ്യമായിട്ടില്ല. ഇതിനുശേഷം അപേക്ഷ വിതരണത്തിന്റെയും സ്വീകരണത്തിന്റെയും തിയ്യതി പ്രഖ്യാപിക്കും. തുടര്‍ച്ചയായ അഞ്ചാംവര്‍ഷ അപേക്ഷകര്‍ക്കും 70 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ഇത്തവണയും നേരിട്ട് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി സമ്മര്‍ദം ചെലുത്തും. കേരളത്തില്‍ നിന്ന് ഇക്കഴിഞ്ഞ തവണ 10,580 പേരാണു ഹജ്ജിനു പോയത്. ഹജ്ജ് അപേക്ഷ സ്വീകരണം ഡിസംബറില്‍ അവസാനത്തില്‍ തുടങ്ങുമെന്നതിനാല്‍ തീര്‍ത്ഥാടകരെ സഹായിക്കാനായുള്ള ട്രെയിനര്‍മാരെ ഡിസംബര്‍ ആദ്യവാരം കണ്ടെത്തും.
കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് ക്യാംപും ഹജ്ജ് സര്‍വീസും യോഗം വിലയിരുത്തി. തീര്‍ത്ഥാടകര്‍ക്ക് നെടുമ്പാശ്ശേരിയിലും ഹജ്ജ്‌വേളയിലും പ്രയാസങ്ങളൊന്നുമുണ്ടാവാത്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണു ഹജ്ജ് കമ്മിറ്റിയും മറ്റ് ഏജന്‍സികളും കാഴ്ചവച്ചതെന്നും വരുംവര്‍ഷവും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാനും തീരുമാനിച്ചു.
അതിനിടെ സമയബന്ധിതമായി കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഹജ്ജ് സെക്രട്ടറി കൂടിയായ മലപ്പുറം ജില്ലാകലക്ടര്‍ ഉദാസീനത കാണിക്കുന്നതില്‍ യോഗത്തില്‍ ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ വിമര്‍ശനം നടത്തി. യോഗത്തില്‍ ജില്ലാകലക്ടര്‍ പങ്കെടുത്തിരുന്നില്ല.
യോഗത്തില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പുമുസ്‌ല്യാര്‍ അധ്യക്ഷനായി. എംഎല്‍എമാരായ വി അബ്ദുറഹിമാന്‍, വി കെ അബ്ദുല്‍ഖാദര്‍, എ കെ അബ്ദുറഹിമാന്‍, ഇ കെ അഹമ്മദ് കുട്ടി, പ്രഫ. എ കെ അബ്ദുല്‍ഹമീദ്, അബ്ദുറഹിമാന്‍ പെരിങ്ങാടി, അഹമ്മദ് മൂപ്പന്‍, വി എസ് നാസറുദ്ദീന്‍, മുഹമ്മദ് കുഞ്ഞി ചായിന്റടി, ശരീഫ് മണിയാട്ടുകുടി, ബാബുസേട്ട്, ഹജ്ജ് അസി. സെക്രട്ടറി ഇ സി മുഹമ്മദ്, ഹജ്ജ് കോ-ഓഡിനേറ്റര്‍ മുജീബ് പുത്തലത്ത് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day