|    Oct 21 Fri, 2016 2:56 am
FLASH NEWS

സൗഹൃദത്തിന്റെ വിരുന്നൊരുക്കി ഇഫ്താര്‍ സംഗമം

Published : 2nd July 2016 | Posted By: SMR

കോഡൂര്‍: ചെമ്മങ്കടവ് പിഎംഎസ്എഎംഎ ഹൈസ്‌കൂള്‍ സ്‌കൗട്ട് യൂനിറ്റ് വിവിധ മേഖലയിലുള്ള വ്യക്തികളുടെ പങ്കാളിത്വത്തില്‍ സൗഹൃദ സംഗമവും ഇഫ്താര്‍ വിരുന്നുമൊരുക്കി. ജില്ലാ പഞ്ചായത്തംഗം സൈദ് പുല്ലാണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എന്‍ കുഞ്ഞീതു അധ്യക്ഷത വഹിച്ചു.
വിവിധ മതങ്ങളിലെ വൃതാനുഷ്ടാനത്തെക്കുറിച്ച് റവറന്റ് ഫാദര്‍ തോമസ് പനക്കല്‍, നാരയണന്‍ നമ്പൂതിരി, ഉസ്താദ് അഷ്‌റഫ് അഷ്‌റഫി എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ എം സുബൈര്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ജി പ്രസാദ്, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി മുഹമ്മദ് അബ്ദുല്‍ നാസര്‍, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് കെ ടി എ മജീദ് പൊന്‍മള, എന്‍എസ്എസ് പ്രോഗ്രോം ഓഫിസര്‍ എന്‍ കെ ഹഫ്‌സല്‍ റഹ്മാന്‍, സ്‌കൗട്ട് അധ്യാപകന്‍ വരിക്കോടന്‍ അബ്ദുറഹൂഫ് സംസാരിച്ചു.
കാളികാവ്: അഞ്ചച്ചവിടി പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സൗഹൃദ സംഗമം നടത്തി. മഹല്ല് പ്രസിഡന്റ് പി ഹസന്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു.
കെ കുഞ്ഞാപ്പ ഹാജി അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ശശികുമാര്‍, എ കൃഷ്ണകുമാര്‍, എന്‍ എം ഉമ്മര്‍, ഷുക്കൂര്‍, കെ ടി റഷീദ, പി വി പുത്താന്‍, അബ്ദുര്‍റഹ്മാന്‍ അഞ്ചച്ചവിടി സംസാരിച്ചു. കെ ടി ബാബു, എ പി ഇസ്മായില്‍, പി ജിനു, പി കരീം, ആലിച്ചെത്ത് ഷഫീഖ് നേതൃത്വം നല്‍കി.
കോഡൂര്‍: ആല്‍പ്പറ്റക്കുളമ്പ പികെഎംയുപി സ്‌കൂള്‍ പിടിഎ കമ്മിറ്റിയും പൂര്‍വ വിദ്യാര്‍ഥികളും സംയുക്തമായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമവും ആരോഗ്യ ബോധവല്‍ക്കരണ ക്യാംപും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജി അധ്യക്ഷത വഹിച്ചു.
ഇസ്‌ലാമിക പണ്ഡിതന്‍ ഷഹീന്‍ അഹമ്മദ് ഇഫ്താറിനെകുറിച്ചും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി ഹബീബ് റഹ്മാന്‍ ആരോഗ്യ- പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും ക്ലാസ്സെടുത്തു.
ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ എം സുബൈര്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദലി കടമ്പോട്ട്, അബ്ദുന്നാസര്‍ കുന്നത്ത്, പിടിഎ പ്രസിഡന്റ് ഒകെ അബ്ദുല്‍ മജീദ്, പ്രധാനാധ്യാപകന്‍ വി മുഹമ്മദ്, അധ്യാപകരായ വാസു, ഉസ്മാന്‍ സംസാരിച്ചു.
മലപ്പുറം: അംബേദ്ക്കര്‍ വായനശാല മറ്റത്തൂര്‍, മുണ്ടിയാട് യൂത്ത് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മറ്റത്തൂര്‍ മുണ്ടിയാട് ഫ്രണ്ട്‌സ് ഗ്രൂപ്പ് മുസ്‌ല്യാരങ്ങാടി, നെച്ചിക്കാട്ടില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മറ്റത്തൂര്‍, ചെറുവായില്‍ ഇന്‍ഡസ്ട്രീല്‍സ് മുസ്‌ല്യാരങ്ങാടി, റോമന്‍സ് ഗ്രൂപ്പ് മുസ്‌ല്യാരങ്ങാടി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ വായനശാല പരിസരത്ത് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കെ പി കോയക്കുട്ടി, ഇല്ലിക്കോട്ടില്‍ റഹീം, കെ മൂസഹാജി, മുനീര്‍ വാഖഫി മറ്റത്തൂര്‍, കെ മുജീബ് ഒതുക്കുങ്ങല്‍, എന്‍ കെ അലവിക്കുട്ടി, എം കെ മുഹമ്മദ്കുട്ടി പങ്കെടുത്തു. വി പ്രസാദ്, എം ഇസ്മായില്‍, വി പി ജയന്‍, സി ഉമ്മറലി, സി സമീര്‍, എം ബൈജു, പി യൂനിസ്, തോട്ടത്തില്‍ ഹനീഫ നേതൃത്വം നല്‍കി.
എടവണ്ണ: ഇസ്‌ലാഹിയ ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്‍എസ്എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു.
പ്രിന്‍സിപ്പല്‍ എ പി ജൗഹര്‍ സാദത്ത്, എന്‍എസ്എസ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ കെ പി റമീസ് ഖാന്‍, കെ മുസ്തഫ പന്നിപ്പാറ, നൗഷാദ് പുളിക്കല്‍, ഒ വി അമ്പിളി, പി സുനന്ദ, കാവാട്ട് മുഹമ്മദ്, പി സന്ദീപ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day