|    Dec 11 Sun, 2016 7:45 am

സൗരോര്‍ജ റാന്തല്‍: അനെര്‍ട്ടും സ്വകാര്യ കമ്പനിയും ഉപഭോക്താക്കളെ കബളിപ്പിക്കുന്നു

Published : 21st November 2016 | Posted By: SMR

എം വി വീരാവുണ്ണി

പട്ടാമ്പി: അനെര്‍ട്ടും തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയും സൗരോര്‍ജ റാന്തല്‍ വാങ്ങിയവരെ വഞ്ചിച്ചതായി പരാതി. ഒരുവര്‍ഷം മുമ്പ് അനെര്‍ട്ടിന്റെ പാലക്കാട് ശാഖയില്‍ നിന്നും തിരുവനന്തപുരത്തുള്ള അമ്മിണി സോളാര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സോളാര്‍ ലാന്റേണ്‍ വാങ്ങിയവരാണു കബളിപ്പിക്കപ്പെട്ടത്.
പത്രങ്ങളില്‍ വന്ന അറിയിപ്പുകളെത്തുടര്‍ന്ന് മാസങ്ങള്‍ക്കു മുമ്പ് ബുക്ക്‌ചെയ്ത് 2014 നവംബര്‍ 24ന് അനെര്‍ട്ടിന്റെ പാലക്കാട് ശാഖയില്‍ നിന്നാണു റാന്തല്‍ ലഭ്യമായത്. 2,270 രൂപ വിലയുള്ള റാന്തലിന് 750 രൂപ സബ്‌സിഡി കിഴിച്ച് 1,520 രൂപയ്ക്കാണ് ഉപഭോക്താക്കള്‍ക്കു നല്‍കിയത്. സ്‌റ്റോക്കില്ലാത്തതുകൊണ്ട് വാറന്റി കാര്‍ഡ് കമ്പനിയില്‍ നിന്നു തപാലില്‍ അയക്കാമെന്നും അറിയിച്ചെങ്കിലും നാളിതുവരെയായിട്ടും കാര്‍ഡ് ലഭിച്ചില്ലെന്നാണു പരാതി. റാന്തലിന് രണ്ടു വര്‍ഷവും പാനലിന് അഞ്ചുവര്‍ഷവുമായിരുന്നു ഗ്യാരന്റി കാലാവധി.
എന്നാല്‍ തുടക്കത്തില്‍ നാല് മണിക്കൂറിലധികം കത്തിയിരുന്ന റാന്തല്‍ ഒരുവര്‍ഷമായപ്പോഴേക്കും 15 മിനിറ്റോളം എത്തിയിരുന്നു. തിരുവനന്തപുരത്തെ കസ്റ്റമര്‍കെയറില്‍ വിളിച്ചു പറയുമ്പോള്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഉപഭോക്താക്കളെ നട്ടം തിരിക്കുകയാണ്. കാര്‍മേഘം, പാനലിലേക്ക് മരങ്ങളുടെ നിഴല്‍വീഴല്‍, പാനലില്‍ നിന്നുള്ള കണക്ഷന്‍ നല്‍കായ്മ എന്നിങ്ങനെ തടസ്സവാദങ്ങള്‍ നിരത്തുകയാണു കമ്പനി. എന്നാല്‍ 10 ദിവസം മുമ്പ് റാന്തല്‍ പൂര്‍ണമായി പ്രവര്‍ത്തനരഹിതമായപ്പോള്‍ വിളിച്ചപ്പോള്‍ കമ്പനിയുടെ ടെക്‌നീഷ്യനെന്ന പേരില്‍ പാലക്കാട് കെഎസ്ആര്‍ടിസിക്കടുത്തുള്ള ഒരു ഇലക്‌ട്രോണിക് കടയുടമയുടെ ഫോണ്‍ നമ്പര്‍ നല്‍കി. എന്നാല്‍ പാലക്കാടുള്ള കമ്പനി പ്രതിനിധിയുടെ സ്ഥാപനത്തില്‍ എത്തിയപ്പോഴാണ് റാന്തലിന്റെ രണ്ടു വര്‍ഷ വാറന്റി കഴിഞ്ഞ ഒക്ടോബര്‍ വരെ മാത്രമേ ഉള്ളൂ എന്ന വിവരം തിരുവനന്തപുരത്തുനിന്നു വിളിച്ചു പറയുന്നത്.
നവംബറില്‍ വാങ്ങിയ റാന്തലിന്റെ വാറന്റി (രണ്ടു വര്‍ഷം) ഒക്ടോബര്‍ രണ്ടിന് അവസാനിച്ചെന്നാണു പറയുന്നത്. ഇത്തരത്തില്‍ നിരവധി ആളുകളെ ഇവര്‍ വഞ്ചിച്ചതായി അനുഭവസ്ഥര്‍ പറഞ്ഞു. സേവനാവകാശ നിയമവും ഉപഭോക്തൃ നിയമവും കാറ്റില്‍ പറത്തുന്ന അനെര്‍ട്ടിനെതിരെയും സ്വകാര്യ കമ്പനിക്കെതിരെയും ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തെ സമീപിക്കാനൊരുങ്ങുകയാണ് വഞ്ചിതരായ ഉപഭോക്താക്കള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക