|    Dec 8 Thu, 2016 5:39 am
FLASH NEWS

സൗമ്യ വധക്കേസില്‍ പുനപരിശോധനാ ഹരജി തള്ളി; കട്ജുവിന് കോടതിയലക്ഷ്യ നോട്ടീസ്

Published : 11th November 2016 | Posted By: G.A.G

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പുനപരിശോധനാ ഹരജി തള്ളിയ സുപ്രീംകോടതി ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജുവിന്  കോടതിയലക്ഷ്യ നോട്ടീസ് നല്‍കി. കോടതിയെയും വിധിയെയും വിമര്‍ശിച്ചതിനാണ് നോട്ടീസ്. കട്ജു കോടതിയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്നും കോടതി ആവശ്യപ്പെട്ടതായും റിപോര്‍ട്ടുണ്ട്.
സൗമ്യ വധക്കേസിലെ ഉത്തരവിനെതിരേ ഫേസ്ബുക്കിലൂടെ കട്ജു ഉന്നയിച്ച ആരോപണങ്ങള്‍ പുനഃപരിശോധനാഹര്‍ജിയായി പരിഗണിച്ച് സുപ്രീം കോടതി, വാദങ്ങള്‍ കോടതിയില്‍ ഉന്നയിക്കുന്നതിനായി കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ഇതനുസരിച്ചാണ് കട്ജു ഇന്ന്് കോടതിയില്‍ ഹാജരായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 122 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day