|    Dec 6 Tue, 2016 8:27 am
FLASH NEWS

സൗമ്യ കേസില്‍ കോടതി തെറ്റ് തിരുത്തണമെന്ന് കട്ജു

Published : 25th October 2016 | Posted By: SMR

ന്യൂഡല്‍ഹി: സൗമ്യ കേസില്‍ സുപ്രിംകോടതിക്ക് പറ്റിയ തെറ്റ് തിരുത്തുകയാണു വേണ്ടതെന്ന് മാര്‍ക്കണ്ഡേയ കട്ജു. ജോലിഭാരം മൂലമാവാം കോടതി ഇക്കാര്യത്തില്‍ തെറ്റുവരുത്തിയത്. താനും മുമ്പ് തെറ്റുകള്‍ വരുത്തിയിട്ടുണ്ട്. സൗമ്യ കേസില്‍ തനിക്ക് നോട്ടീസ് അയച്ചെന്ന് കേട്ടപ്പോ ള്‍ കോടതിവിധിയെ വിമര്‍ശിച്ചതിന് തന്നെ അപമാനിക്കാനുള്ള ശ്രമമാണെന്നാണ് ആദ്യം കരുതിയതെന്നും എന്നാല്‍, നോട്ടീസ് കിട്ടിയപ്പോഴാണ് കോടതി പറ്റിയ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ അഭ്യര്‍ഥിക്കുകയാണെന്ന് മനസ്സിലായതെന്നും കട്ജു ഫേസ്ബുക്കില്‍ കുറിച്ചു.
കോടതി നോട്ടീസിനെക്കുറിച്ച് കേട്ടപ്പോള്‍ അസ്വസ്ഥതയാണ് തോന്നിയത്. ഇത്തരത്തിലൊരു നടപടി മുമ്പുണ്ടാവാത്തതാണ്. അതുകൊണ്ട് കോടതിയില്‍ ഹാജരാവേണ്ടെന്നായിരുന്നു തീരുമാനം. എന്നാല്‍, നോട്ടീസ് കിട്ടിയപ്പോള്‍ കോടതി വളരെ ബഹുമാനത്തോടെയുള്ള വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നു മനസ്സിലായി. തന്നോട് കോടതിയില്‍ ഹാജരാവാന്‍ അപേക്ഷിക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്. വിധി പുനപ്പരിശോധിക്കാന്‍ അവര്‍ക്ക് മടിയില്ലെന്നും ആത്മാര്‍ഥതയോടെയും തുറന്ന മനസ്സോടെയുമാണ് ഇതിനെ സമീപിക്കുന്നതെന്നും മനസ്സിലായി. സൗമ്യ കേസില്‍ ഹൈക്കോടതി ശരിവച്ച കുറ്റവാളിയുടെ വധശിക്ഷ എടുത്തുകളഞ്ഞതിലൂടെ കോടതിക്ക് ഗുരുതരമായ തെറ്റു പറ്റിയെന്നും ഇക്കാര്യം താന്‍ പഴയ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കട്ജു കുറിച്ചു. തെറ്റുപറ്റാത്തവരല്ല ജഡ്ജിമാര്‍ എന്ന പ്രശസ്ത ബ്രിട്ടിഷ് ജഡ്ജി  ഡെന്നിങ് പ്രഭുവിന്റെ വാക്കുകളും കട്ജു എടുത്തുദ്ധരിച്ചു.
കോടതിക്ക് വഹിക്കാന്‍ കഴിയാത്ത ജോലിഭാരമാണുള്ളത്. അതുകൊണ്ടാവും കേസില്‍ തെറ്റുവരുത്തിയത്. എല്ലാവരും മനുഷ്യരാണ്. തെറ്റുപറ്റും. മാന്യന്‍മാര്‍ പറ്റിയ തെറ്റ് സമ്മതിക്കുകയും തിരുത്തുകയും ചെയ്യും. ജഡ്ജിമാര്‍ക്കും ഇതു ബാധകമാണ്. തനിക്കും തെറ്റുപറ്റിയിട്ടുണ്ടെന്നും കേസ് എടുത്തുദ്ധരിച്ച് കട്ജു പറഞ്ഞു. അതു തിരുത്താന്‍ മടികാട്ടിയിട്ടില്ലെന്നും കട്ജു ഫേസ്ബുക്കില്‍ കുറിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day