|    Dec 3 Sat, 2016 11:14 pm
FLASH NEWS

സൗദി: 1400 കോടിയുടെ കള്ളപ്പണക്കേസില്‍ ഇന്ത്യക്കാരനും

Published : 25th October 2016 | Posted By: SMR

ജിദ്ദ: 1400 കോടി റിയാലിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്ത്യക്കാരന്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍. ജിദ്ദയിലെ ഒരു സൗദി കുടുംബത്തില്‍ ഡ്രൈവറായി ജോലി ചെയ്തുവന്ന ഇന്ത്യക്കാരനാണ് 16 പേര്‍ പ്രതികളായ കേസില്‍ അറസ്റ്റിലായത്.
ഹവാല ഇടപാടുകളുടെ ഭാഗമായി പണം എത്തിച്ചുകൊടുത്ത കുറ്റത്തിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജിദ്ദയില്‍ ഇന്ത്യന്‍ തൊഴിലാളികളില്‍ നിന്നും മറ്റു ഏജന്റുമാരില്‍ നിന്നും പണം സ്വരൂപിച്ച് പ്രധാന ഏജന്റിന് എത്തിച്ചു കൊടുക്കുകയായിരുന്നു ഇയാളുടെ ചുമതല. ജിദ്ദ അല്‍ റുവൈസ് സ്ട്രീറ്റിലെ മറ്റൊരു ഇന്ത്യക്കാരനാണ് ഇയാള്‍ പണം എത്തിച്ചുനല്‍കിയത്. 50,000 മുതല്‍ 60,000 റിയാല്‍ വരെ പാക്കറ്റുകളിലാക്കി എത്തിച്ചു നല്‍കുകയായിരുന്നുവെന്നും ആഴ്ചയില്‍ മൂന്നു നാലും തവണ ചെയ്തിരുന്ന ഈ ജോലിക്കു മാസം 3500 റിയാല്‍ പ്രതിഫലം ലഭിച്ചിരുന്നുവെന്നും പിടിയിലായ ആള്‍ സൗദി അന്വേഷണ വിഭാഗത്തിനു മൊഴി നല്‍കി.
തൊഴിലാളിയുടെ ഇടപാടുകളെ കുറിച്ച് തനിക്ക് അറിയില്ലെന്ന് സ്‌പോണ്‍സര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴിനല്‍കി. ഡ്രൈവര്‍ക്കെതിരേ പണം വെളുപ്പിക്കല്‍ കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day